- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യുഷാ ബാനർജിയുടെ മരണത്തിൽ കാമുകൻ രാഹുൽ സിങ് അറസ്റ്റിൽ; പ്രത്യുക്ഷയെ രാഹുൽ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കളുടെ ആരോപണം: മുൻകാമുകനായ വ്യവസായിയെ പൊലീസ് അന്വേഷിക്കുന്നു
മുംബൈ: പ്രശസ്ത ടെലിവിഷൻ അവതാരികയും നടിയുമായ പ്രത്യുഷാ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ രാഹുൽ സിങിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണം പൊലീസിനെയും കുടുംബത്തെയും ആദ്യം അറിയിച്ചത് ഇയാളായിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായിരിക്കുന്നത്. നടിയുടെ കാമുകൻ രാഹുൽ രാജ് സിംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുന്നത്. രാഹുലുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ മരണത്തിൽ കലാശിച്ചതെന്നാണ് നടിയുടെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും ആരോപണം. രാഹുലിനെ ആരോപണവുമായി പ്രത്യുഷയുടെ അമ്മ സോമ ബാനർജി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രത്യുഷയെ തന്റെ കൂടെ മാലാദിലേക്ക് കൊണ്ടുപോകുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു. തന്നോട് നാട്ടിലേക്ക് പോകാനും രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് പ്രത്യുഷ വിളിച്ച് പറഞ്ഞത് താൻ പ്രതിസന്ധിയിലാണെന്നാണ്. ഇരുവരും തമ്മിൽ നിരന്തരം പ്രശ്‌നങ്ങളായിരുന്നുവെന്നും മാതാവ് പറഞ്ഞു. പ്രത്യുക്ഷയെ രാഹുൽ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് നടിയുടെ സുഹൃത്തുക്കളുടെ
മുംബൈ: പ്രശസ്ത ടെലിവിഷൻ അവതാരികയും നടിയുമായ പ്രത്യുഷാ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ രാഹുൽ സിങിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണം പൊലീസിനെയും കുടുംബത്തെയും ആദ്യം അറിയിച്ചത് ഇയാളായിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായിരിക്കുന്നത്. നടിയുടെ കാമുകൻ രാഹുൽ രാജ് സിംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുന്നത്. രാഹുലുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ മരണത്തിൽ കലാശിച്ചതെന്നാണ് നടിയുടെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും ആരോപണം.
രാഹുലിനെ ആരോപണവുമായി പ്രത്യുഷയുടെ അമ്മ സോമ ബാനർജി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രത്യുഷയെ തന്റെ കൂടെ മാലാദിലേക്ക് കൊണ്ടുപോകുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു. തന്നോട് നാട്ടിലേക്ക് പോകാനും രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് പ്രത്യുഷ വിളിച്ച് പറഞ്ഞത് താൻ പ്രതിസന്ധിയിലാണെന്നാണ്. ഇരുവരും തമ്മിൽ നിരന്തരം പ്രശ്‌നങ്ങളായിരുന്നുവെന്നും മാതാവ് പറഞ്ഞു. പ്രത്യുക്ഷയെ രാഹുൽ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് നടിയുടെ സുഹൃത്തുക്കളുടെ ആരോപണം.
വെള്ളിയാഴ്ച വൈകിട്ടാണ് പ്രത്യുഷയെ സ്വന്തം വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് ഡി.സി.പി വിക്രം ദേശ്പാണ്ടെ അറിയിച്ചു. എന്നാൽ ആത്മഹത്യ കുറിപ്പൊന്നും ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുംബൈയിലെ സിദ്ധാർഥ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാർച്ച് മുതൽ തനിക്ക് ജോലിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പ്രത്യുഷ മറ്റൊരു കൂട്ടികാരിയോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്. രാഹുൽ സിങുമായുള്ള ബന്ധത്തിൽ ഇവർ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ മരണത്തിൽ അയൽ വീട്ടുകാർ കടുത്ത നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യുഷ ബാനർജി ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ഇവർ പറയുന്നത്.
മുൻ കാമുകൻ മാർകണ്ഡ് മൽഹോത്ര എന്ന വ്യവസായിയുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൽഹോത്ര തന്നെയും പിതാവിനെയും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയും നടി നേരത്തെ ഉന്നയിച്ചിരുന്നു. മൽഹോത്രയുമായുള്ള ബന്ധമൊഴിഞ്ഞ ശേഷമാണ് പ്രത്യുഷ രാഹുൽ രാജുമായി അടുത്തത്.
എന്നായിരുന്നു നടിയുടെ അവസാന വാട്‌സാപ്പ് സ്റ്റാറ്റസ്. രാഹുൽ രാജുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതാണ് ഈ സന്ദേശമെന്ന് പ്രത്യുഷയുടെ സുഹൃത്തുകൾ പറയുന്നു. പ്രത്യൂഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കൊലപാതകമാണെന്നുമാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. അതൊരു ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും എന്നാൽ ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബിഗ് ബോസ് മത്സരാർത്ഥിയും സുഹൃത്തുമായി അജാസ് ഖാൻ ആരോപിച്ചിരുന്നു.