മനാമ: രണ്ടും വൃക്കയും തകരാറിലായ ബഹ്‌റൈൻ പ്രവാസി സിനാൻ സഹായഹസ്തം തേടുന്നു. കോവിഡ് കാലഘട്ടത്തിൽ നാം എല്ലാവരും തന്നെ പ്രതിസന്ധിയിലാണെങ്കിലും, ചെറിയൊരു കരുതൽ സിനാന് വേണ്ടി മാറ്റിവെക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. രോ?ഗികളും നിരാലംബരുമായി നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായഹസ്തവുമായി എത്തിയവരാണ് ബഹ്‌റൈനിലെ പ്രവാസി സമൂഹം. അത്തരമൊരു കാരുണ്യം സ്പർശത്തിന് മാത്രമേ ബഹ്‌റൈൻ പ്രവാസിയായ സിനാനെ തിരികെകൊണ്ടുവരാൻ സാധിക്കൂ.

കാസർ?ഗോഡ് ജില്ലയിൽ പൊവ്വൽ സ്വദേശിയായ സിനാൻ ഏറെ സ്വപ്നങ്ങളുമായിട്ടാണ് ബഹ്‌റൈനിലെത്തുന്നത്. രോ?ഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിനാൻ. പിതാവ് ബ്ലോക്കിന് രണ്ട് തവണ ഓപ്പറേഷൻ കഴിഞ്ഞ ഹൃദ്രോഗിയാണ്. രോഗിയായ ഉമ്മയും. കൂടാതെ 2 സഹോദരിമാർ കല്യാണ പ്രായമെത്തിയവരും . ഇരുവരുടെയും ആശുപത്രി ചെലവ് തന്നെ വഹിക്കാൻ പ്രാപ്തിയില്ലാത്ത കുടുംബമാണ് അദ്ദേഹത്തിന്റേത്. 24കാരനായ സിനാൻ സെൻട്രൽ മാർക്കറ്റിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് വിധി വീണ്ടും വില്ലനായത്.

ജോലിക്കിടെ വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിലെത്തിയ സിനാനെ കാത്തിരുന്നത് അത്ര ശുഭകരമായ വാർത്തയായിരുന്നില്ല. ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെന്നും നാട്ടിലെത്തി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേമാകണമെന്നും ബഹ്‌റൈനിൽ ചികിത്സിച്ച ഡോക്ടർമാർ നിർദേശിച്ചു. നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ രണ്ട് വൃക്കകളുടെയും സ്ഥിതി അതീവ ?ഗുരുതരമാണെന്നും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മാത്രമേ ജീവൻ രക്ഷാക്കാനാവൂ എന്നും ഡോക്ടർമാർ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്കും മരുന്നുകൾക്കും ഇതര ആവശ്യങ്ങൾക്കും ഭീമമായ സംഖ്യ വേണ്ടി വരും. നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് സിനാന്റെ ജീവൻ പിടിച്ചുനിർത്തുന്നത്. സുമനസ്സുകൾ കൈ കോർത്താലേ ഊർജസ്വലനായ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ നയിക്കാനാവൂ. കെ.എം.സി.സി കാസർഗോഡ് ജില്ല സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സിനാന് വേണ്ടി സംസ്ഥാന- ജില്ല -ഏരിയ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുഖ്യ രക്ഷാധികാരിയായി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാനെയും ചെയർമാനായി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ടയെയും കൺവീനർ ആയി റഹീം ഉപ്പളയും തിരഞ്ഞെടുത്തു. ഏതെങ്കിലും വിധത്തിൽ സിനാനെ സഹായിക്കാൻ കഴിയുന്നവർ ഇവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

സിനാന്റെ കുടുംബത്തിന് നേരിട്ട് സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ഈ അക്കൗണ്ടിലേക്ക് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Abdul rahiman pa
Ak mohammed yousuf
Kambraj bathisha

A/c:- 3841666256
IFSC:- CBIN 0283191
Central bank of india
Kasaragod
Kerala

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ഷാഫി പാറക്കട്ട 39464958
അഷ്റഫ് മഞ്ചേശ്വരം 33779332
സലിം തളങ്കര39830482
റിയാസ് പട്ട്‌ള 33706626