- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പ്രവാസിയായിരിക്കെ കിഡ്നി തകരാറു മൂലം നാട്ടിലേക്കു മടങ്ങിയ കണ്ണൂർ സ്വദേശി ബഷീറിന് ചികിത്സാ സഹായം കൈമാറി
കഴിഞ്ഞ 22 വർഷമായി ബഹ്റൈൻ പ്രവാസിയായി അറബി വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു കണ്ണൂർ ജില്ലയിലെ ബഷീർ. ശാരീരിക അസ്വാസ്ഥ്യം കാരണം ഇവിടെ സൽമാനിയ ഹോസ്പിറ്റലിൽ ചെക്കപ്പിന് വിധേയമാക്കിയപ്പോൾ രണ്ട് കിഡ്‌നികളും തകരാറിലാണെന്ന് അറിയുകയും, തുടർ ചികിത്സക്കു വേണ്ടി നാട്ടിലേയ്ക്കുകയും ചെയ്തു. എന്നാൽ സാമ്പത്തികമായി പ്രയാസപ്പെടുന്ന ബഷീറിനു വേണ്ടി ഹിദ്ദ്, അറാദ് ഏരിയയിലെ സുഹൃത്തുക്കൾ ഒരു വാട്‌സ്ആപ് കൂട്ടായ്മക്ക് രൂപം നൽകുകയും, സഹായ മനസ്‌കരിൽ നിന്നും 3,35,000 (മൂന്ന് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ) സമാഹരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആ തുക കൂട്ടായ്മ കൺവീനർ ജസീൽ മാക്കൂൽ ബഷീറിനു കൈമാറി. കൂട്ടായ്മക്ക് ബഹ്റൈൻ മലപ്പുറം ജില്ല കെഎംസിസി വൈസ് പസിഡന്റ് റിയാസ് ഓമാനൂർ, സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ഫഹദ് വാദ് കഫ്തീരിയ അറാദ്, ജസീൽ മാക്കൂൽ, ഹിദ്ദ് ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി യൂസഫ് ഗലാലി, ജോയിൻ സെക്രട്ടറി റഫീഖ് ഹിദ്ദ് റെസ്‌റോറന്റ് എന്നിവർ നേതൃത്വം വഹിച്ചു.
കണ്ണൂർ ജില്ലാ കെഎംസിസി നേതാക്കളായ റഹൂഫ് മാട്ടൂൽ, അബ്ദുറഹിമാൻ മാട്ടൂൽ എന്നിവർ പരിപാടി കോർഡിനേറ്റു ചെയ്തു. കൈമാറ്റ ചടങ്ങിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ അബ്ദുൾ കരീം ചേലേരി, സമസ്ത മദ്രസ മേനേജ്മെന്റ് ജില്ലാ വൈസ് പസിഡന്റ് ഹക്കീം ഹാജി, കല്ലിയശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സെു സകരിയ, ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ, നിയോജക മണ്ഡലം സെക്രട്ടറി അസ്ലം കണ്ണപുരം, കണ്ണപുരം ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഷുക്കൂർ, ചെറുകുന്ന് പഞ്ചായത്തു മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.