- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത നിയമനങ്ങൾ അവസാനത്തെ ആണി - പത്മരാജൻ ഐങ്ങോത്ത്
കാഞ്ഞങ്ങാട് : ആയിരകണക്കിന് വരുന്ന ഉദ്യോഗാർത്ഥികളെയും നിയമത്തെയും വെല്ലുവിളിച്ച് കൊണ്ട് നടത്തുന പിൻവാതിൽ നിയമനങ്ങൾ കേരള ഭരണക്കാർ സ്വയമൊരുക്കുന്ന ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്.
അനധികൃത നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിൽ സമരത്തിലിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും, ജന വിരുദ്ധ സർക്കാരിന്റെ അനധികൃത പിൻവാതിൽ നിയമനങ്ങൾക്കെതിരെയും കാഞ്ഞങ്ങാട് മണ്ഡലം പ്രവാസി കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് കത്തിച്ചുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പത്മരാജൻ.
സമസ്ത മേഖലകളിലും അഴിമതിയും, കെടുകാര്യസ്ഥതയും നടമാടുന്ന ഈ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കയാണെന്നും ജനങ്ങൾ സർക്കാരിനെതിരെ തെരുവിലിറങ്ങുമെന്നും പത്മരാജൻ കൂട്ടി ചേർത്തു
മണ്ഡലം പ്രസിഡണ്ട് അച്ചുതൻ മുറിയനാവി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി ഒ.വി.പ്രദീപ് കുമാർ, എൻ.കെ.രത്‌നാകരൻ, കെ.പി.മോഹനൻ, രാജഗോപാലൻ വാഴുന്നൊറൊടി, മനോജ് ഉപ്പിലിക്കൈ, നിയാസ് ഹൊസ്ദുർഗ്, വിജയൻ കൈപ്പാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.