- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർ ലിസ്റ്റ് അട്ടിമറി പ്രവാസി കോൺഗ്രസ്സ് സമരത്തിലേക്ക്
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പല വാർഡുകളിലും അവസാന നിമിഷം പുറത്തു നിന്നുള്ളവരെ വോട്ടർമാരായി തിരുകി കയറ്റിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ആവശ്യപ്പെട്ടു.
അനധികൃതമായി വോട്ടുകൾ ചേർത്തതിന് പുറമെ തള്ളുന്നതിന്റെ അപേക്ഷകളിലടക്കം അട്ടിമറി നടത്താൻ അധികാര മോഹികളായ വർഗ്ഗ / വർഗ്ഗീയ ഫാഷിസ്റ്റ്/ മുതലാളിത്ത ശക്തികളുടെ കൂട്ടായ്മയിൽ ചില ഉദ്യോഗസ്ഥരുടെ പങ്കാളിത്തവുമുണ്ടെന്ന് തുടക്കത്തിലേ പരാതിയുയർന്നിട്ടും അന്വേഷണമുണ്ടായില്ല.
പതിനഞ്ചു വർഷക്കാലമായി വേറെ പഞ്ചായത്തിൽ വീട് നിർമ്മിച്ച് താമസക്കാരനായ ആളുടെയും, ഭാര്യയുടെയും, വിവാഹം കഴിഞ്ഞു പോയ മകളുടെയും, രാജ്യത്തു തന്നെ ഇല്ലാത്ത മകന്റെയും വോട്ട് തള്ളാൻ അപേക്ഷ കൊടുത്തതിൽ ഗൃഹനാഥന്റെ വോട്ട് മാത്രം തള്ളുകയും, ഭാര്യയുടെയും മക്കളുടെയും വോട്ട് നിലനിർത്തുകയും ചെയ്ത ശേഷം, പ്രത്യേക അനുമതിയോടെ പ്രസ്തുത വ്യക്തിക്ക് വോട്ട് ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കിയ സംഭവമടക്കം ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന വ്യക്തമായ ശ്രമങ്ങളിൽ ഉൾപ്പെട്ടവരെ മുനിസിപ്പാലിറ്റിയിലെ ഉത്തരവാദിത്വങ്ങളിൽ നിന്ന് നീക്കി കൊണ്ട് നിക്ഷ്പക്ഷമായ അന്വേഷണത്തിന് അധികൃതർ തയ്യാറാവണമെന്നും പത്മരാജൻ ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകുമെന്നും അടിയന്തിര അന്വേഷണ നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് പ്രവാസി കോൺഗ്രസ്സ് നേതൃത്വം നൽകുമെന്നും പത്മരാജൻ അറിയിച്ചു.