പെരിയ : ദിനേന റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇന്ധന/ പാചക വാതക വില വർദ്ധന കൊള്ളയടിയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതീകാത്മകമായ് കൊള്ളയടിക്കാരെ വിലങ്ങണിയിക്കൽ സമരം നടത്തി.ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ സമരം ഉദ്ഘാടനം ചെയ്തു.

കോവിഡാനന്തര കാലത്ത് ജനങ്ങൾ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ പെടാപാടു പെടുമ്പോൾ അടിക്കടി ഇന്ധന വില വർദ്ധനവ് വരുത്തുന്ന കേന്ദ്ര സർക്കാറും നികുതിയിനത്തിൽ കുറവ് വരുത്താൻ തയ്യാറാവാത്ത കേരള സർക്കാരും രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരരായ ഭരണാധികാരികളാണെന്ന് ഹക്കീം കുന്നിൽ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ സമരത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ടി.രാമകൃഷ്ണൻ, നാം ഹനീഫ, എം പി എം ഷാഫി, കണ്ണൻ കരുവാക്കാട്, പ്രമോദ് പെരിയ, പ്രദീപ് മരക്കാപ്പ് , സാജിദ് മൗവ്വൽ, നസീർ കൊപ്പ, ഖാദർ മല്ലം, രവീന്ദ്രൻ കരിച്ചേരി അച്ചുതൻ തണ്ടുമ്മൽ, ഗംഗാധരൻ തൈക്കടപ്പുറം തുടങ്ങിയവർ സംസാരിച്ചു.