കള്ളാർ: കർഷകദ്രോഹ ബില്ലിനെതിരെയും, അന്യായമായ ഇന്ധന/ പാചക വാതക വില വർദ്ധനവിനെതിരെയും പ്രവാസി കോൺഗ്രസ്സ് കള്ളാറിൽ റോഡ് ഉപരോധിച്ചു.

ഉപരോധ സമരം ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് മുഖ്യാതിഥിയായ ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ജൊൺസൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിജോ കള്ളാർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ, ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ, കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജോസ് പാറത്തോട്ടിൽ, സജി പ്ലാച്ചേരി തുടങ്ങിയവർ സംസാരിച്ചു.