ഷധ വിതരണോദ്ഘാടനം യുഡിഎഫ് സ്ഥാനാർത്ഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ പി.വി. സുരേഷ് നിർവ്വഹിച്ചു. ഐങ്ങോത്തെ സ്‌നേഹഭവനിലെ സഹോദരിമാർക്കാണ് ഔഷധങ്ങൾ വിതരണം ചെയ്തത്.

പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ മുഖ്യാതിഥിയായി. ഡോക്ടർ ദിവ്യ പി വി അഗതിമന്ദിരം നിവാസികൾക്ക് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. ജില്ലാ സെക്രട്ടറി പ്രദീപ്.ഒ.വി, ജിതിൻ, പ്രവാസി കോൺഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് അച്ചുതൻ തണ്ടുമ്മൽ, യൂത്ത് വിങ് ഷാർജ ട്രഷറർ സതീശൻ ആവിയിൽ തുടങ്ങിയവർ സംസാരിച്ചു.