- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്‌പോർട്ട് സേവാകേന്ദ്രം പ്രവർത്തിപ്പിക്കണം: പ്രവാസി കോൺഗ്രസ്സ്
കാസറഗോഡ്: സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്ന കാസറഗോട്ടെ പാസ്‌പോർട്ട് സേവാ കേന്ദ്രം അടിയന്തിരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ്.
കോവിഡിനെ മറയാക്കി കാസറഗോട്ടെ പാസ്‌പോർട്ട് സേവാകേന്ദ്രം തകർക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. 2017ൽ സേവാ കേന്ദ്രം ആരംഭിച്ചന്നു മുതൽ ദിനേന നൂറിനടുത്ത് ഉപഭോക്താക്കൾ ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനോ സേവനങ്ങൾ മെച്ചപ്പെടുത്താനോ ശ്രമിക്കാതെ കോവിഡ് കാലഘട്ടത്തിലെ അസൗകര്യങ്ങൾ മറയാക്കി ആറ് മാസത്തോളമായി സേവാ കേന്ദ്രം അടച്ചിട്ടിരിക്കുന്നത് കേന്ദ്രം തീർത്തും ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണെങ്കിൽ അതിശക്തമായ സമരങ്ങൾക്ക് കാസറഗോഡ് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് മുന്നറിയിപ്പ് നൽകി. മതിയായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി മറ്റ് ഓഫീസുകൾ പ്രവർത്തിക്കുമ്പോൾ പാസ്‌പോർട്ട് സേവാകേന്ദ്രം മാത്രംഅനിശ്ച്ചിതമായ് അടച്ചിടുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സേവാ കേന്ദ്രം അടിയന്തിരമായ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പത്മരാജൻ ആവശ്യപ്പെട്ടു. വിഷയത്തിൽ എംപി. രാജ് മോഹൻ ഉണ്ണിത്താൻ അവശ്യമായ ഇടപെടൽ നടത്താമെന്നുറപ്പ് നൽകിയിട്ടുണ്ടെന്നും, ജില്ലാ പോസ്റ്റൽ സൂപ്രണ്ടിന് ഇത് സംബന്ധിച്ച് കത്ത് നൽകിയതായും പത്മരാജൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ജമീല അഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ പ്രദീപ് ഒ.വി., നസീർ കോപ്പ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുഭാഷ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.