- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്രാട നാളിൽ ലോംഗ് മാർച്ചുമായ് പ്രവാസി കോൺഗ്രസ്സ്
കാഞ്ഞങ്ങാട്: പ്രവാസികളോട് കേരള / കേന്ദ്രസർക്കാർ കാണിക്കുന്ന വഞ്ചനകൾക്കെതിരെ പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഉത്രാടനാളിൽ ലോംഗ് മാർച്ച് നടത്തുന്നു.
കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾക്കായ് പ്രഖ്യാപിച്ച 5000 രൂപ അടക്കമുള്ള ധനസഹായങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുക്കാതെ വിതരണം ചെയ്യുക, തിരികെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികളെ കോവിഡ് പരിശോധനയുടെ പേരിൽ കൊള്ളയടിക്കുന്നതവസാനിപ്പിക്കുക, തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ മുതൽ കാസറഗോഡ് കളക്ടറേറ്റ് വരെ നീളുന്ന ലോംഗ് മാർച്ച് ഉത്രാട നാളിലാണ് നടക്കുകയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ഒന്നര ലക്ഷത്തിലധികം പ്രവാസികളാണ് കോവിഡ് കാരണമായി നാട്ടിലെത്തി ദുരിതത്തിലായിരിക്കുന്നത്.
ഫെയ്‌സ് ഷീൽഡ്, സാനിറ്റൈസിങ് സ്‌പ്രേയർ അടക്കമുള്ള സുരക്ഷകളുമായ് നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും മാർച്ച് നടക്കുകയെന്ന് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അറിയിച്ചു. ഏത് പ്രതിസന്ധി കാലത്തും നാടിന്റെ ചേർത്ത് പിടിച്ചിരുന്ന പ്രവാസികൾക്ക് പ്രശ്‌നമുണ്ടായപ്പോൾ അവഹേളിക്കുന്ന സമീപനം സർക്കാർ തിരുത്തണമെന്നും രോഗികളും, അവശരുമായ പ്രവാസികൾക്ക് അടിയന്തിര സഹായം നൽകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദീപ്.ഒ.വി., കണ്ണൻ കരുവാക്കോട്, ജോർജ്ജ് കരിമഠം, കുഞ്ഞിരാമൻ തണ്ണോട്ട്, നസീർ കൊപ്പ, ബാലൻ വലിയ പറമ്പ തുടങ്ങിയവർ സംസാരിച്ചു