കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മറവിൽ അനാവശ്യമായ ഭീതി പരത്താതെ പ്രതിരോധ പ്രവർത്തന ബോധവത്ക്കക്കരണങ്ങളോടൊപ്പം പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ ചെയ്യേണ്ടുന്ന കേന്ദ്രങ്ങളും, നടപടികളും ആരംഭിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.

വാക്‌സിനേഷന് പരിമിതമായ സൗകര്യങ്ങൾ മാത്രം നില നിൽക്കെ പെട്ടൊന്നൊരു ദിവസം രണ്ട് ഡോസ് എടുക്കാത്തവരെ ടൗണുകളിലേക്ക് കടത്തിവിടില്ലെന്ന പ്രചാരണത്തിന്റെ പിറകിലുള്ള ഗൂഢാലോചനയെ പറ്റി അന്വേഷിക്കണമെന്നും മൊബൈൽ വാക്‌സിനേഷൻ സൗകര്യങ്ങളൊരുക്കി ഉൾപ്രദേശങ്ങളിലെ ജനങ്ങളുടെയടുക്കൽ ചെന്ന് വാക്‌സിനേഷൻ നടത്തേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ ഓൺലൈൻ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നാം ഹനീഫ ഉദ്ഘാടനം ചെയ്തു. കണ്ണൻ കരുവാക്കോട, പ്രദീപ് ഒ വി, കുഞ്ഞിരാമൻ തണ്ണോട്ട്, ജോർജ്ജ് കരിമഠം, ഗംഗാധരൻ തൈക്കടപ്പുറം, ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സംസാരിച്ചു.