കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മതിയായ ഓക്‌സിജനും, വാക്‌സീനും ലഭ്യമാക്കാൻ നടപടികളാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി വീടുകളിൽ നിൽപ്പ് സമരം നടത്തി. പലയിടങ്ങളിൽ നിന്നും ഓക്‌സിജൻ ലഭ്യമില്ലാത്തതിന്റെ ആശങ്കാജനകമായ വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാർ ഓക്‌സിജനും, വാക്‌സീനും ലഭ്യമാക്കാൻ മെഡിക്കൽ എമർജൻസി പ്രഖ്യാപിക്കലടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രവാസി കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

സമരം ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കണ്ണൻ കരുവാക്കോട്, പ്രദീപ് ഒ.വി.തുടങ്ങി ജില്ലയിലുടനീളം പ്രവർത്തകർ വീടുകളിൽ നിന്ന് സമരത്തിൽ പങ്കു ചേർന്നു.