മുൻ ഡിസിസി പ്രസിഡണ്ട് പി ഗംഗാധരൻ നായരുടെ ചരമ വാർഷിക ദിനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായ് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി.

നീലേശ്വരം, കാഞ്ഞങ്ങാട്, പള്ളിക്കര തുടങ്ങിയ പ്രദേശങ്ങളിലെ കോവിഡ് രോഗ വിമുക്തരായവരുടെ ഇരുപതോളം വീടുകളിലാണ് അണു നശീകരണ പ്രവർത്തികൾ നടത്തിയത്.

ഗംഗാധരൻ നായരുടെ ഓർമ്മയ്ക്കായി തുടർന്നുള്ള ദിവസങ്ങളിലും ഈ സേവനം രാഹുൽ ബ്രിഗേഡ്, രാജീവ് യൂത്ത് സെന്റർ കാഞ്ഞങ്ങാട് എന്നീ സംഘടനകളുമായ് സഹകരിച്ച് തുടരുമെന്ന് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അറിയിച്ചു.

ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, പ്രദീപ്.ഒ.വി, നിധീഷ് കടയങ്ങൻ, കണ്ണൻ കരുവാക്കോട്, സൂരജ് തട്ടാച്ചേരി, ലനേഷ് പുതുക്കൈ തുടങ്ങിയവർ അണു നശീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി.