- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ മർദ്ദനം: ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് പ്രവാസി ഫോറം-കേരള
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശി ഹക്കീംറൂബയെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മർദ്ദിക്കുകയും ലഗേജുകൾ നശിപ്പിക്കുകയും ചെയ്ത കസ്റ്റംസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് പ്രവാസി ഫോറം- കേരള സംസ്ഥാന പ്രസിഡന്റ് പി.അഹമ്മദ് ശരീഫ്. വിശ്രമങ്ങളില്ലാതെ സ്വന്തം നാടിനും കുടുംബത്തിനും വേണ്ടി വർഷങ്ങളോളം ജോ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശി ഹക്കീംറൂബയെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മർദ്ദിക്കുകയും ലഗേജുകൾ നശിപ്പിക്കുകയും ചെയ്ത കസ്റ്റംസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് പ്രവാസി ഫോറം- കേരള സംസ്ഥാന പ്രസിഡന്റ് പി.അഹമ്മദ് ശരീഫ്.
വിശ്രമങ്ങളില്ലാതെ സ്വന്തം നാടിനും കുടുംബത്തിനും വേണ്ടി വർഷങ്ങളോളം ജോലി ചെയ്ത് സന്തോഷത്തോടെ നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് കൈകൂലി കൊടുക്കണം. അല്ലെങ്കിൽ മർദ്ദനമേക്കാൻ തയ്യാറായിവരേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രവാസി സമൂഹത്തിന്റെ പണം പറ്റി ജീവിക്കുന്ന ഉദ്യോഗസ്ഥവർഗം നാണമില്ലാതെയാണ് ഇത്തരം പ്രവർത്തികൾ ചെയ്തുകൂട്ടുന്നത്. പ്രവാസികൾളുടെ പണംകൊണ്ട് സർക്കാർ സാമ്രാജ്യങ്ങൾ പടുത്തുയർത്തുമ്പോൾ പിന്നെയും അവർക്കുനേരെ വിമാന നിരക്കിലും, എമിഗ്രേഷൻ പ്രശ്‌നമായും, മർദ്ദനമായും ദിനംപ്രതി പ്രവാസികളെ വലയ്ക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ.
പ്രശസ്ത സംഗീതജ്ഞനായ ജയചന്ദ്രനുപോലും കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസുകാരുടെ തെറിയഭിഷേകം വഹിക്കേണ്ടിവന്നുവെങ്കിൽ സാധാരണക്കാരുടെ നേരെയുള്ള ഇവരുടെ കുതിരകയറ്റം ഊഹിക്കാവുന്നതേയുള്ളു. ഹക്കീംറൂബയെ മർദ്ധിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം പ്രവാസി ഫോറം-കേരള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് പ്രസ്താവനയിലുടെ അറിയിച്ചു.