കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് പ്രവാസി ഫോറം കേരള സംസ്ഥാന പ്രസിഡന്റ് പി.അഹമ്മദ് ശരീഫ്.

സംയുക്ത സമര സമിതി മാനാഞ്ചിറ സ്വകൊയറിൽ നടത്തി വരുന്ന അനിശ്ചിത കാല സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികൃതരും ഉദ്യോഗസ്ഥരും ചില സ്വകാര്യ കമ്പനികൾക്കുവേണ്ടി കോഴിക്കോട് എയർപോർട്ട് തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിരുന്നു ഒരു പ്രകോപനവും കൂടാതെയുള്ള സുരക്ഷ ഉദ്യോഗസ്ഥർ തമ്മിലുണ്ട വെടിവെപ്പും മരണവും. ഇതു കഴിഞ്ഞ് തൊട്ടുടനെയാണ് റീകാർപ്പറ്റിംഗിന്റെ പേരിൽ എയർപോർട്ട് അടച്ചിടൽ പ്രഖ്യാപനം ഉണ്ടായതെന്നും പ്രവാസി ഫോറം പ്രസിഡന്റ് പറഞ്ഞു.

ജനറൽ സെക്രട്ടറി ടി.കെ കുഞ്ഞമ്മദ് ഫൈസി പ്രസംഗിച്ചു. പ്രവാസിഫോറത്തിന്റ അമ്പതോളം പ്രവർത്തകരാണ് ഇന്നലെ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചത്. വൈസ് പ്രസിഡന്റുമാരായ അബ്ദുൽ സലാം പറക്കാടൻ, സുലൈമാൻ മൗലവി, സെക്രട്ടറിമാരായ അഷ്‌റഫ് പ്രാവചമ്പലം, യൂസഫ് അലനല്ലൂർ. ഖജാഞ്ചി അബൂബക്കർ തൃശ്ശൂർ തുടങ്ങിയവർ ഐക്യദാർഢ്യ പ്രകടനത്തിന് നേതൃത്വം നൽകി.