- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് നാമമാത്ര ആനുകൂല്യങ്ങൾ വേണ്ട: പ്രവാസി ഫോറം
കോഴിക്കോട്: ഗൾഫിലും നാട്ടിലുമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് മുമ്പിൽ മുഖം നോക്കാതെ ഇടപെടുമെന്ന് പ്രവാസി ഫോറം കേരളയുടെ മുഖ്യ രക്ഷാധികാരി പി. യഹ്‌യ തങ്ങൾ.പ്രവാസി ഫോറത്തിന്റെ സംസ്ഥാന ജനറൽ കൗൺസിൽ കോഴിക്കോട് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറി മാറി വരുന്ന സർക്കാരുകൾ പ്രവാസികൾക്ക് വേണ്ടി ആത്മാർത്ഥമ
കോഴിക്കോട്: ഗൾഫിലും നാട്ടിലുമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് മുമ്പിൽ മുഖം നോക്കാതെ ഇടപെടുമെന്ന് പ്രവാസി ഫോറം കേരളയുടെ മുഖ്യ രക്ഷാധികാരി പി. യഹ്‌യ തങ്ങൾ.
പ്രവാസി ഫോറത്തിന്റെ സംസ്ഥാന ജനറൽ കൗൺസിൽ കോഴിക്കോട് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറി മാറി വരുന്ന സർക്കാരുകൾ പ്രവാസികൾക്ക് വേണ്ടി ആത്മാർത്ഥമായി ഒന്നും ചെയ്യുന്നില്ല. നാമമാത്ര ആനുകൂല്യങ്ങൾ ലഭിക്കാൻ കിട്ടുന്ന തുകയുടെ നാലിരട്ടി പരിശ്രമം നടത്തണം. പ്രധാനമന്ത്രി യു.എ.ഇയിൽ പോയപ്പോൾ സാധാരണ പ്രവാസികൾക്കായി ഒന്നും ഉരിയാടിയില്ലെന്നും യഹ്‌യ തങ്ങൾ ആരോപിച്ചു.
പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് പി.അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം പറക്കാടൻ, സുലൈമാൻ മൗലവി, ടി.കെ കുഞ്ഞമ്മദ് ഫൈസി, സലാം പനവൂർ, അലവി ഹാജി മലപ്പുറം, അഷ്‌റഫ് പ്രാവച്ചമ്പലം, യുസഫ് അലനല്ലൂർ, പോക്കർ വയനാട് തുടങ്ങിയവർ സംസാരിച്ചു.