തിരുവനന്തപുരം: ആഗോള മലയാളികളുടെ പ്രമുഖ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ(പി.എം.എഫ്)ന്റെ വാർഷിക കൺവെൻഷനായ 'പ്രവാസി മലയാളി കുടുംബസംഗമം 2015'ന്റെ ഒരുക്കങ്ങൾ കനകക്കുന്നിൽ ആരംഭിച്ചുകഴിഞ്ഞതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.

പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും, പ്രവാസി മലയാളി ഫെഡറേഷന്റെ ആഗോള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 5,6,7 തീയതികളിലാണ് പരിപാടികൾ നടക്കുക. 5,6 തീയതികളിലുള്ള പരിപാടികൾ സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിലും, ഓഗസ്റ്റ് 7ന് നടക്കുന്ന അന്താരാഷ്ട്ര ബിസിനസ് മീറ്റും സമാപന സമ്മേളനവും കനകക്കുന്ന് കൊട്ടാരത്തിന്റെ കോൺഫറൻസ് ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: ജോസ് മാത്യു പനച്ചിക്കൽ: 919656012399; 919747409309(ഇന്ത്യ) നമ്പറുകളിൽ ബന്ധപ്പെടുക.