തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്റെ വാർഷിക സമ്മേളനമായ 'പ്രവാസി മലയാളി കുടുംബസംഗമം 2015' നേരത്തെ പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി കഴക്കൂട്ടത്തുള്ള അൽ സാജ് കൺവെൻഷൻ സെന്ററിലേക്ക് മാറ്റിയതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.

നേരത്തേ സ്‌റ്റേറ്റ് ലൈബ്രറി ഹാളിലും, കനകക്കുന്ന് കൊട്ടാരത്തിലുമായിരുന്നു പരിപാടികൾ ക്രമീകരിച്ചിരുന്നത്. എന്നാൽ അവിടെ നടക്കുന്ന നവീകരണ പണികൾ ഇതുവരെയും പൂർത്തീകരിക്കാത്തതിനാലാണ് സമ്മേളന സ്ഥലം അവിടെ നിന്നും അൽ സാജിലേക്ക് മാറ്റുവാൻ തീരുമാനിച്ചത്. അതോടൊപ്പം നേരത്തെ പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി ഓഗസ്റ്റ് 6,7 തീയതികളിൽ മാത്രമേ പരിപാടികൾ ഉണ്ടായിരിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു