കേരള മണ്ണിൽ അരങ്ങേറുന്ന റൺ കേരള റണ്ണിൽ പ്രവാസി മലയാളി ഫെഡറേഷനും പങ്കെടുക്കുന്നു. പ്രവാസി മലയാളി ഫെഡറേഷൻ കൺവെൻഷൻ കോ ഓർഡിനേറ്ററായ സജിൻ ലാലിന്റെ നേതൃത്വത്തിലുള്ള ടീം ആണ് ദേശീയ ഗയിംസിനോടനുബന്ധിച്ചു നടക്കുന്ന റൺ കേരള റണ്ണിൽ പ്രവാസി മലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യുന്നത്.

ദേശീയ ഗയിംസിനും റൺ കേരള റണ്ണിനും എല്ലാ ഭാവുകങ്ങളും നേരുന്നതായി ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ചെയർമാൻ ഡോ. ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നാരമംഗലത്ത്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ മാത്യു മൂലേച്ചേരിൽ എന്നിവർ അറിയിച്ചു.