റിയാദ്: ആഗോള മലയാളികളുടെ പൊതുവേദിയായ പ്രവാസി മലയാളി ഫെഡറേഷൻ പ്രവാസി വിഷയങ്ങളിലും ജീവകാരുണ്യരംഗത്തും നിയമസഹായ രംഗത്തും സൗദി അറേബ്യയിലെ പ്രവർത്തനം വ്യപിപ്പിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ പലഭാഗത്തും റീജ്യണൽ, സെൻട്രൽ കമ്മിറ്റികളും യൂണിറ്റുകളും ഗ്ലോബൽ കമ്മിറ്റിയുടെ നിർദേശപ്രകാരം രൂപീകരിച്ചുകൊണ്ട് ഇരിക്കുകയാണ്. റിയാദ് ദമ്മാം അൽ ഖര്ജ്ം ഖുവയ്യ, മറാത്, റുവൈദ, മുസാമ്ബിയ, ഷാക്കറ തുടങ്ങിയ യൂണിറ്റ് കമ്മറ്റികളുടെ രൂപീകരണത്തിനുശേഷം ബദായ യുണിറ്റ് രൂപീകരിച്ചു.

ബദായ യുണിറ്റ് കോഡിനെറ്ററായി മെര്‌ലിരൻ വി മാത്യു, പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, വൈസ്പ്രസിഡണ്ട് മുഹമ്മദ് ജനറൽ സെറക്രട്ടറി അനിൽ നൂപുരം, ജോയിൻ സെക്രട്ടറിജോസ്സി നിലമ്പൂർ, ട്രഷർ അരുൺ, ജോയിൻ ട്രഷറർ, ടോണി പി ആർ ഓ/ മീഡിയ ജിനു ജോസ്‌കുട്ടി, ജീവകാരുണ്യ കൺവീനർമാരായി ഹാഷിർ കെ, അഷറഫ് എ തുടങ്ങി ഇരുപത്തിയൊന്നംഗ കമ്മിറ്റിയെ ഐക്യകണ്ഡേന തെരഞ്ഞെടുത്തു. സൗദിയിലെ യുണിറ്റ് രൂപീകരണ ചുമതലയുള്ള ചന്ദ്രസേൻ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റാഫി പാങ്ങോട്, മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ എന്നിവർ പുതിയ യുണിറ്റ് രൂപീകരണത്തിന് നേതൃതം നൽകി.