മെരിലാൻറ്: പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുവാൻ വേണ്ട നിയമ നടപടികൾ ത്വരിതപ്പെടുത്തുവാൻ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കമ്മറ്റിയെ ഫോമ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്. അതുമൂലം നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും സ്വത്തുക്കൾക്ക് പൂർണ്ണസംരക്ഷണം ആവശ്യപ്പെട്ട് അനവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഫോമായുടെ ഈ തീരുമാനം. 

രാഷ്ട്രീയപരമായി നേടിയെടുക്കേണ്ട പ്രവാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഫോമയെടുക്കുന്ന നടപടികളിൽ സുപ്രധാനമായ ഒന്നാണ് കമ്മിറ്റിയുടെ രൂപീകരണം. അമേരിക്കയിലുള്ള പ്രവാസികൾ മാത്രം നേരിടുന്ന ഒരു പൊതു പ്രശ്നമായി  ഇതിനെ കാണാവില്ലന്നും, ആഗോളതലത്തിൽ സമാന സ്വഭാവത്തോടെ പ്രവർത്തിക്കുന്നവരുമായി ചേർന്ന് ഭരണ സിരാകേന്ദ്രങ്ങളിലും, ജനപ്രതിനിധികളിലും സമ്മർദം ചിലത്തുമെന്നും കമ്മറ്റി അറിയിച്ചു. 

കമ്മറ്റിയുടെ പ്രാരംഭനടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും നയപരമായ പ്രവർത്തനങ്ങളുടെ ആദ്യവിവരങ്ങൾ അധികം വൈകാതെ പ്രവാസികളുമായി പങ്കുവെയ്ക്കുമെന്നും കമ്മറ്റിയംഗങ്ങൾ അറിയിച്ചു. ഒ.സി.ഐ, പി.ഐ.ഒ, വിസ പ്രശ്നങ്ങളിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച പന്തളം ബിജു തോമസ്‌, തോമസ്‌ ടി ഉമ്മൻ, സേവി മാത്യു, ഡോക്ടർ ജേക്കബ്‌ തോമസ്‌, രാജു എം വർഗീസ്‌ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.