- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി പ്രശ്നം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടണം - പ്രവാസി വെൽഫെയർ ഫോറം
തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് വിമാന സർവീസുകൾ നിർത്തിവെച്ച ഗൾഫ് രാജ്യങ്ങളുൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ശക്തമായി ഇടപെടണമെന്ന് പ്രവാസി വെൽഫെയർ ഫോറം. കുത്തിവെപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഉടൻ പരിഹരിക്കണം. ഇന്ത്യയിൽ സുലഭമായ പല വാക്സിനുകളും പല വിദേശ രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ഇടപെൽ കേന്ദ്ര സർക്കാർ നടത്തണം.
കേരളത്തിലെ മടങ്ങി പോകാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികൾക്കും കോവിഡ് വാക്സിനുകൾ എത്രയും പെട്ടെന്ന് നൽകണം. ഇതിനായി പ്രത്യേക ഓൺലൈൻ രജിട്രേഷൻ സംവിധാനം ഉണ്ടാക്കണം. പ്രവാസികൾക്കു നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റുകളിൽ പാസ്പോർട്ട് നമ്പറുകൾ ചേർക്കാൻ സംവിധാനം കാണണം. തിരിച്ചുവന്ന പ്രവാസി മലയാളികൾക്ക് വേണ്ടി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ ഉടൻ നടപ്പിലാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു.