കാസറഗോഡ്: അനിയന്ത്രിതമായി തുടരുന്ന ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രവാസീ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഇന്ധന നികുതിക്ക് തുല്യമായ തുകയ്ക്ക് കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള പമ്പിൽ ഡീസലടിക്കാനെത്തിയ ഓട്ടോ തൊഴിലാളികൾക്ക് പല വ്യഞ്ജന കിറ്റ് വിതരണം ചെയ്ത് വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

പരിപാടി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കൊറോണ ദുരിതം വിതച്ച ജീവിതങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര കേരള സർക്കാരുകൾ അനുവർത്തിക്കുന്നതെന്ന് ഹക്കീം കുന്നിൽ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. കെ.ഖാലിദ്, ജമീല അഹമ്മദ്, ഇസ്മായിൽ ചിത്താരി, മുനീർ കുംബ്ലെ തുടങ്ങിയവർ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ഒ.വി സ്വാഗതവും, റഫീഖ് ചൗക്കി നന്ദിയും പറഞ്ഞു.