- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിമാസം പണമടച്ചാൽ മാത്രമേ പ്രവാസികൾക്ക് പെൻഷൻ ലഭിക്കുകയുള്ളുവെന്ന നിലപാട് സർക്കാർ തിരുത്തേണ്ടതാണെന്ന് പ്രവാസി ഫോറം കേരള
കോഴിക്കോട്: കഴിഞ്ഞ സംസ്ഥാന ബജറ്റിൽ എല്ലാവർക്കും പെൻഷൻ നൽകാൻ ഉദാരസമീപനം സ്വീകരിച്ച സ്ഥിതിക്ക് പ്രവാസികൾക്ക് മാത്രം മാസാന്തം പണം അടച്ച് പെൻഷൻ നൽകുന്ന സമ്പ്രദായം അവസാനിപ്പക്കണമെന്ന് കോഴിക്കോട് ചേർന്ന പ്രവാസി ഫോറം കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിമാസം പണമടച്ചാൽ മാത്രമേ പ്രവാസികൾക്ക് പെൻഷൻ ലഭിക്കുകയുള്ളുവെന്ന നിലപാട് സർക്കാർ തിരുത്തേണ്ടതാണ്. എല്ലാവർക്കും സൗജന്യ പെൻഷൻ എന്ന സർക്കാർ തീരുമാനം പ്രവാസികൾക്കും ബാധകമാക്കണം. സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് കാര്യമായ ആനുകൂല്യം പ്രഖ്യാപിക്കാത്തതിൽ സംസ്ഥാന കമ്മിറ്റിയോഗം പ്രതിഷേധിച്ചു. ഇതുവരെയായി എമിഗ്രേഷൻ ഫീസ് ഇനത്തിൽ വിദേശത്തേക്ക് പോകുന്നവരിൽ നിന്ന് പിരിച്ചെടുത്ത 18,000 കോടിയിലേറെ രൂപ തിരിച്ചെത്തിയ പ്രവാസികൾക്ക് മടക്കി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ കുഞ്ഞമ്മദ് ഫൈസി, വൈസ് പ്രസിഡന്റ് അബ്ദുൽ സലാം പൊറക്കാടൻ, സുലൈമാൻ മൗലവി, സെക്രട്ടറി അഷ്റഫ് പ്രാവചമ്പലം, ട്രഷറർ അബൂബക്കർ തൃശ്ശ
കോഴിക്കോട്: കഴിഞ്ഞ സംസ്ഥാന ബജറ്റിൽ എല്ലാവർക്കും പെൻഷൻ നൽകാൻ ഉദാരസമീപനം സ്വീകരിച്ച സ്ഥിതിക്ക് പ്രവാസികൾക്ക് മാത്രം മാസാന്തം പണം അടച്ച് പെൻഷൻ നൽകുന്ന സമ്പ്രദായം അവസാനിപ്പക്കണമെന്ന് കോഴിക്കോട് ചേർന്ന പ്രവാസി ഫോറം കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിമാസം പണമടച്ചാൽ മാത്രമേ പ്രവാസികൾക്ക് പെൻഷൻ ലഭിക്കുകയുള്ളുവെന്ന നിലപാട് സർക്കാർ തിരുത്തേണ്ടതാണ്. എല്ലാവർക്കും സൗജന്യ പെൻഷൻ എന്ന സർക്കാർ തീരുമാനം പ്രവാസികൾക്കും ബാധകമാക്കണം. സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് കാര്യമായ ആനുകൂല്യം പ്രഖ്യാപിക്കാത്തതിൽ സംസ്ഥാന കമ്മിറ്റിയോഗം പ്രതിഷേധിച്ചു. ഇതുവരെയായി എമിഗ്രേഷൻ ഫീസ് ഇനത്തിൽ വിദേശത്തേക്ക് പോകുന്നവരിൽ നിന്ന് പിരിച്ചെടുത്ത 18,000 കോടിയിലേറെ രൂപ തിരിച്ചെത്തിയ പ്രവാസികൾക്ക് മടക്കി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി.അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ കുഞ്ഞമ്മദ് ഫൈസി, വൈസ് പ്രസിഡന്റ് അബ്ദുൽ സലാം പൊറക്കാടൻ, സുലൈമാൻ മൗലവി, സെക്രട്ടറി അഷ്റഫ് പ്രാവചമ്പലം, ട്രഷറർ അബൂബക്കർ തൃശ്ശൂർ, റസാഖ് എഞ്ചിനിയർ, യൂസഫ് ചാമക്കാടി, ജലീൽ കെ.കെ.പി എന്നിവർ സംസാരിച്ചു.