ഭിനയത്തിന്റെ എബിസിഡി അറിയാത്ത ആൾ ഇത്രയും നാൾ സീരിയൽ അഭിനയിച്ചത് അവരുടെ ഭാഗ്യമെന്ന് കറുത്ത മുത്ത് സീരിയലിന്റെ സംവിധായകൻ പ്രവീൺ കടയ്ക്കാവൂർ. ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയലിൽനിന്ന് തന്നെ മനഃപൂർവ്വം മാറ്റുകയായിരുന്നുവെന്ന കറുത്ത മുത്ത് സീരിയൽ നായിക പ്രേമി വിശ്വനാഥന്റെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രവീൺ.

പരമ്പര തുടങ്ങി 25-30 എപിസോഡ് ആയപ്പോൾ തന്നെ മാറ്റണമെന്ന് തീരുമാനിച്ചിരുന്നതാണ്. അത് 300 എപിസോഡുകൾ വരെ നീണ്ടത് അവരുടെ ഭാഗ്യമെന്നും പ്രവീൺ ഫേസ്‌ബുക്കിൽ കുറിച്ചു.

കറുത്ത നിറമുള്ള ഒരാളെ നായിക ആക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. കിഷോർ സത്യയുടെ സുഹൃത്ത് ദിനേശ് പണിക്കരുടെ ഫെയ്‌സബുക്ക് സുഹൃത്തായിരുന്നു പ്രേമി. ഇവർ കറുപ്പാണെന്ന് ദിനേശ് പണിക്കർ പറഞ്ഞപ്പോൾ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നവരോട് ചോദിക്കാൻ കിഷോർ പറയുകയും താൽപര്യമുണ്ടെന്ന് അവർ അറിയിച്ചതനുസരിച്ചാണ് സ്‌ക്രീൻ ടെസ്റ്റിന് വിളിച്ചത്.

സ്‌ക്രീൻ ടെസ്റ്റിൽ അഭിനയം അറിയില്ലെന്ന് ബോധ്യമായെങ്കിലും അവരുടെ കറുപ്പ് നിറവും രൂപവും കൊണ്ട് മാത്രം നായികയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു സംവിധായകന്റെ വിശദീകരണം.
സഹ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പിന്തുണയും ക്ഷമയും കൊണ്ട് നിരവധി ടെയ്ക്കുകളും സമയവും എടുത്താണു അവരെ അഭിനയം പഠിപ്പിചെടുത്തത്. ഇത്രയും പേരുടെ അദ്ധ്വാനവും കൂടെയുണ്ട് നിങ്ങൾ അറിയുന്ന പ്രേമി വിശ്വനാഥ് എന്ന താരപ്പിറവിക്ക് പിറകിലെന്നും പ്രവീൺ പറയുന്നു.

പുതിയ നടിനടന്മാർക്ക് എഗ്രിമെന്റ് വെക്കുന്നത് നാട്ട് നടപ്പാണ്. പ്രേമി നൽകിയ ബയോ ഡാറ്റ പ്രകാരമാണ് എഗ്രിമെന്റ് തയ്യാറാക്കിയത്. ഒപ്പിടാൻ മാതാപിതാക്കളെയും കൂട്ടി വരണമെന്നും പറഞ്ഞിട്ടും ഒരിക്കലും അവരെയും കൊണ്ട് വന്നില്ല. ഷൂട്ടിങ്ങ് തുടങ്ങികഴിഞ്ഞപ്പോൾ ആണ് അറിയുന്നത് അവർ നല്കിയ വിവരങ്ങൾ പലതും വ്യാജമായിരുന്നുവെന്നും പ്രവീൺ ആരോപിക്കുന്നു.

ആയിരത്തി അഞ്ഞൂറ് രൂപ മാത്രമേ തനിക്ക് പ്രതിഫലം ഉണ്ടായിരുന്നുവുള്ളു എന്ന പ്രേമിയുടെ ആരോപണത്തെയും പ്രവീൺ വിമർശിച്ചു. അഭിനയത്തിന്റെ ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ വരുന്ന ഇത്തരക്കാർക്ക് ആരെങ്കിലും അയ്യായിരമോ പതിനായിരമോ (പ്രതി ദിനം) പ്രതിഫലം കൊടുക്കുമോ എന്ന് ദയവായി മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഉള്ള ആരോടെങ്കിലും ഒന്ന് തിരക്കി നോക്കാനും സംവിധായകൻ അപേക്ഷിക്കുന്നു.എഗ്രിമെന്റ് പ്രകാരം, കറുത്ത മുത്തിന്റെ കാലയളവിൽ അനുവാദമില്ലാതെ മറ്റ് പ്രൊജകറ്റുകൾ ചെയ്യരുത് എന്ന നിബന്ധന തെറ്റിച്ചതുകൊണ്ട് അവരെ മാറ്റി എന്നത് സാങ്കേതികം മാത്രമെന്നും പ്രവീൺ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കറുത്ത മുത്തിന്റെ പ്രിയ പ്രേക്ഷകരെ രണ്ടു മാസമല്ല അതിലും ഏറെയായി ശ്രീമതി. പ്രേമി വിശ്വനാധിനെ കറുത്ത മുത്തിൾ നിന്നും കഥാ...

Posted by Praveen Kadakkavoor on Saturday, December 12, 2015