- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രവീൺ വർഗീസിന്റെ മരണം; സ്റ്റേറ്റ് ട്രൂപ്പറിനെതിരേ കേസുമായി മാതാപിതാക്കൾ കോടതിയിൽ; ജോലിയിൽ അനാസ്ഥ കാട്ടിയതിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
ഫെബ്രുവരിയിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പ്രവീൺ വർഗീസിന്റെ മരണത്തിന് ഉത്തരവാദിയെന്നു സംശയിക്കപ്പെടുന്ന ഗേജ് ബഥൂണിനെതിരെ പരാതിയുമായി പ്രവീണിന്റെ മാതാപിതാക്കൾ കോടതിയെ സമീപിക്കുന്നു.മരണത്തിന് ഉത്തരവാദിയെന്നു സംശയിക്കപ്പെടുന്ന ഗേജ് ബഥൂണിനെ സംശയാസ്പദമായ സാഹചര്യത്തിൽ സ്റ്റേറ്റ് പൊലീസ് ട്രൂപ്പർ ക്രിസ് മാർട്ടിൻ സംഭവദിവസം രാത്
ഫെബ്രുവരിയിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പ്രവീൺ വർഗീസിന്റെ മരണത്തിന് ഉത്തരവാദിയെന്നു സംശയിക്കപ്പെടുന്ന ഗേജ് ബഥൂണിനെതിരെ പരാതിയുമായി പ്രവീണിന്റെ മാതാപിതാക്കൾ കോടതിയെ സമീപിക്കുന്നു.മരണത്തിന് ഉത്തരവാദിയെന്നു സംശയിക്കപ്പെടുന്ന ഗേജ് ബഥൂണിനെ സംശയാസ്പദമായ സാഹചര്യത്തിൽ സ്റ്റേറ്റ് പൊലീസ് ട്രൂപ്പർ ക്രിസ് മാർട്ടിൻ സംഭവദിവസം രാത്രിയിൽ ഹൈവേയിൽ കണ്ടെത്തിയിരുന്നു. ഒരു കറുത്ത വർഗ്ഗക്കാരൻ റോഡിൽകൂടി നടക്കുന്നതു കണ്ട് സൈഡ് കൊടുക്കുവാനായി കാറിൽ കയറ്റി, ഗ്യാസിനുള്ള പണം ചോദിച്ചപ്പോൾ മുഖത്തടിച്ചിട്ട് കാട്ടിലേക്ക് അയാൾ ഓടിപ്പോയി എന്നാണ് ബഥൂൺ സ്റ്റേറ്റ് ട്രൂപ്പറോട് പറഞ്ഞത്.
വ്യക്തമായ ചോദ്യംചെയ്യലോ അന്വേഷണമോ നടത്താതെ ബഥൂണിനെ ഈ ഓഫീസർ പോകാൻ അനുവദിക്കുകയായിരുന്നു. കാട്ടിലേക്ക് പോയെന്നു പറയുന്ന ആളെ അന്വേഷിക്കാനായി ഈ ഓഫീസർ ടോർച്ച് അടിച്ച് നോക്കിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. പ്രവീണിനെ കണ്ടെത്തി ഒരാഴ്ചയ്ക്കുശേഷമാണ് റിപ്പോർട്ട് പോലും തയാറാക്കിയിരിക്കുന്നത്. പുറത്തുവിട്ട ഡാഷ് ബോർഡ് വീഡിയോയിൽ സമയമോ, തീയതിയോ ഇല്ല എന്നതും സംശയം വർധിപ്പിക്കുന്നു. ബഥൂൺ പൊലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്. പൊലീസിന്റെ ഈ അനാസ്ഥ ജീവനോട് പ്രവീണിനെ കണ്ടെത്തുന്നതിനു തടസ്സായി എന്നും, ജോലിയിൽ കൃത്യവിലോപവും അനാസ്ഥയും കാട്ടി എന്നും ആരോപിച്ചാണ് പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും, ലൗലിയും ഒരു ലക്ഷം ഡോളറിന്റെ നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് ട്രൂപ്പറിനെതിരേ കേസ് ഫയൽ ചെയ്തത്.
കുടുംബ വക്കീലായ ചാൾസ് സ്റ്റെഗ് മയർ ഈ കേസന്വേഷണം ഇല്ലിനോയിസ് അറ്റോർണി ജനറൽ ഓഫീസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.