- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പ്രവാസി വിന്റർ കപ്പ് 21 മുതൽ; ജുബിറ്റ് ദേവസ്സികുട്ടി കൺവീനറായി സംഘാടക സമിതിയെ തെരഞ്ഞെടുത്തു
റിയാദ് പ്രവാസി സാംസ്‌കാരിക വേദിയുടെ കീഴിലുള്ള പ്രവാസി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പ്ര ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള സംഘാടക സമിതിയെ തിരഞ്ഞെടുത്തു.റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് നടത്തുന്നത്. ഡിസംബർ 21ന് ആരംഭിക്കുന്ന ടൂർണമെന്റിൽ റിയാദിലെ പ്രമുഖരായ 32 ടീമുകൾ പങ്കെടുക്കും. റിയാദിലെ എക്‌സിറ് 18 ൽ സജ്ജീകരിച്ച KCA ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക. ടൂർണമെന്റ് കൺവീനറായി ജുബിറ്റ് ദേവസ്സികുട്ടിയേയും അസിസ്റ്റന്റ് കൺവീനറായി ദീപു നായരെയും തിരഞ്ഞെടുത്തു. ടീം രെജിസ്‌റ്റ്രേഷൻ ചുമതല മിഥുൻ മോഹനും സ്പോൺസർഷിപ്, പബ്ലിക്ക് റിലേഷൻ ചുമതല ഷഹ്ദാൻ ചാത്തമംഗലവും നിർവഹിക്കും. മുഹമ്മദ് ദിൽഷാദിനാണ് ടൂർണമെന്റ് ഫിനാൻസ് ചുമതല. പ്രവാസി റിയാദ് സ്പോർട്സ് കൺവീനറായ ഹാരിസ് എംകെ, സെൻട്രൽ കമ്മിറ്റി അംഗം സലീം മാഹി തുടങ്ങിയവർ ടൂർണമെന്റ് നടത്തിപ്പിന് മേൽനോട്ടം വഹിക്കും. സുജിത്, സാം മാത്യു , അജ്മൽ മുക്കം എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 17 ന് അൽമാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത
റിയാദ് പ്രവാസി സാംസ്‌കാരിക വേദിയുടെ കീഴിലുള്ള പ്രവാസി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പ്ര ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള സംഘാടക സമിതിയെ തിരഞ്ഞെടുത്തു.റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് നടത്തുന്നത്.
ഡിസംബർ 21ന് ആരംഭിക്കുന്ന ടൂർണമെന്റിൽ റിയാദിലെ പ്രമുഖരായ 32 ടീമുകൾ പങ്കെടുക്കും. റിയാദിലെ എക്‌സിറ് 18 ൽ സജ്ജീകരിച്ച KCA ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക. ടൂർണമെന്റ് കൺവീനറായി ജുബിറ്റ് ദേവസ്സികുട്ടിയേയും അസിസ്റ്റന്റ് കൺവീനറായി ദീപു നായരെയും തിരഞ്ഞെടുത്തു.
ടീം രെജിസ്‌റ്റ്രേഷൻ ചുമതല മിഥുൻ മോഹനും സ്പോൺസർഷിപ്, പബ്ലിക്ക് റിലേഷൻ ചുമതല ഷഹ്ദാൻ ചാത്തമംഗലവും നിർവഹിക്കും. മുഹമ്മദ് ദിൽഷാദിനാണ് ടൂർണമെന്റ് ഫിനാൻസ് ചുമതല. പ്രവാസി റിയാദ് സ്പോർട്സ് കൺവീനറായ ഹാരിസ് എംകെ, സെൻട്രൽ കമ്മിറ്റി അംഗം സലീം മാഹി തുടങ്ങിയവർ ടൂർണമെന്റ് നടത്തിപ്പിന് മേൽനോട്ടം വഹിക്കും.
സുജിത്, സാം മാത്യു , അജ്മൽ മുക്കം എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 17 ന് അൽമാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിന്റെ വർണ ശബളമായ ട്രോഫി ലോഞ്ചിങ്ങ് പരിപാടിയിൽ ലക്കി കൂപ്പൺ പുറത്തിറക്കും. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഡിസംബർ 17 നു മുൻപായി , 053 363 1693 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്