ന്യൂഡൽഹി: ഡൽഹി ഹാഫ് മാരത്തണിൽ പ്രീജ ശ്രീധരൻ ചാമ്പ്യനായി. ഇന്ത്യൻ വനിതകളുടെ വിഭാഗത്തിലാണ് പ്രീജ ശ്രീധരന് ഒന്നാം സ്ഥാനം ലഭിച്ചത്. ഒരു മണിക്കൂർ 19 മിനിട്ട് മൂന്ന് സെക്കൻഡിലാണ് പ്രീജ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷവും പ്രീജ തന്നെയായിരുന്നു ഈ വിഭാഗത്തിലെ ചാമ്പ്യൻ. ഇന്ത്യൻ പുരുഷന്മാരുടെ വിഭാഗത്തിൽ സുരേഷ് കുമാറാണ് ജേതാവായത്. ഒരു മണിക്കൂർ നാല് മിനിട്ട് 38 സെക്കൻഡിലാണ് സുരേഷിന്റെ നേട്ടം. വനിതാ വിഭാഗത്തിൽ മോണിക്ക അത്താരെ രണ്ടാമതും സുധ സിങ് മൂന്നാമതും ഫിനിഷ് ചെയ്തു.