- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കഷോപ്പ് നടത്തിപ്പിന് പണം വേണമെന്നാവശ്യപ്പെട്ടപ്പോൾ സുഹൃത്തിനെ സഹായിച്ചത് വിനയായി; കുടിശ്ശിക കൂടിയപ്പോൾ ജപ്തി ഭീഷണി ഭയന്ന് ഒരുലക്ഷം രൂപ അടച്ചു; ആത്മാർത്ഥ സുഹൃത്ത് വഞ്ചിച്ചപ്പോൾ തകർന്നത് എന്റെ കുടുംബം; എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കൊള്ളപ്പലിശയിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീതാ ഷാജിയുടെ ഭർത്താവ് ഷാജി മറുനാടനോട്
കൊച്ചി: ആത്മാർത്ഥ സുഹൃത്തിന് പണത്തിന് പെട്ടെന്നാവശ്യം വന്നപ്പോഴാണ് ഷാജി തന്റെ കിടപ്പാടം ബാങ്കിൽ പണയം വച്ചത്. എന്നാൽ സുഹൃത്ത് വായ്പ അടക്കാതിരുന്നതോടെയാണ് താനും കുടുബവും വലിയ കടക്കെണിയിലേക്ക് വീണത്. ഒടുവിൽ രണ്ടരക്കോടി രൂപയുടെ വസ്തു വകകൾ അനധികൃതമായാണ് എച്ച.ഡി.എഫ്.സി ബാങ്ക് കൈക്കലാക്കി ഞങ്ങളെ പുറത്താക്കാൻ ശ്രമിക്കുന്നത് എന്ന് എച്ച.ഡി.എഫ്.സി ബാങ്കിന്റെ ചതിയിൽ വീണ ഷാജി മറുനാടനോട്. എറണാകുളം ഇടപള്ളിയിലെ പത്തടിപ്പാലം സ്വദേശിയായ ഷാജിയും കുടുംബവും എച്ച.ഡി.എഫ്.സി എന്ന സ്വകാര്യ ബാങ്കിന്റെ കള്ളക്കെണിയിൽ വീണിട്ട് 24 വർഷമാകുന്നു. സുഹൃത്തായ ബന്ധുവിന് വേണ്ടി ബാങ്ക് വായ്പയ്ക്കായി സ്വന്തം സ്ഥലം ഈട് നൽകുകയും ഒടുവിൽ ചതിയിൽപ്പെടുകയുമായിരുന്നു. ആ കഥ ഇങ്ങനെ: 1994ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുകയായിരുന്ന ലോർഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയിൽ സ്വന്തം സ്ഥലം പണയം വയ്ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്കാണ് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. 20.75 ശതമാനം പലിശയ്ക്കാണ് സാജൻ
കൊച്ചി: ആത്മാർത്ഥ സുഹൃത്തിന് പണത്തിന് പെട്ടെന്നാവശ്യം വന്നപ്പോഴാണ് ഷാജി തന്റെ കിടപ്പാടം ബാങ്കിൽ പണയം വച്ചത്. എന്നാൽ സുഹൃത്ത് വായ്പ അടക്കാതിരുന്നതോടെയാണ് താനും കുടുബവും വലിയ കടക്കെണിയിലേക്ക് വീണത്. ഒടുവിൽ രണ്ടരക്കോടി രൂപയുടെ വസ്തു വകകൾ അനധികൃതമായാണ് എച്ച.ഡി.എഫ്.സി ബാങ്ക് കൈക്കലാക്കി ഞങ്ങളെ പുറത്താക്കാൻ ശ്രമിക്കുന്നത് എന്ന് എച്ച.ഡി.എഫ്.സി ബാങ്കിന്റെ ചതിയിൽ വീണ ഷാജി മറുനാടനോട്.
എറണാകുളം ഇടപള്ളിയിലെ പത്തടിപ്പാലം സ്വദേശിയായ ഷാജിയും കുടുംബവും എച്ച.ഡി.എഫ്.സി എന്ന സ്വകാര്യ ബാങ്കിന്റെ കള്ളക്കെണിയിൽ വീണിട്ട് 24 വർഷമാകുന്നു. സുഹൃത്തായ ബന്ധുവിന് വേണ്ടി ബാങ്ക് വായ്പയ്ക്കായി സ്വന്തം സ്ഥലം ഈട് നൽകുകയും ഒടുവിൽ ചതിയിൽപ്പെടുകയുമായിരുന്നു. ആ കഥ ഇങ്ങനെ:
1994ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുകയായിരുന്ന ലോർഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയിൽ സ്വന്തം സ്ഥലം പണയം വയ്ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്കാണ് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. 20.75 ശതമാനം പലിശയ്ക്കാണ് സാജൻ അന്ന് കടമെടുത്തത്. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേൽ ആകുകയായിരുന്നു. കുടിശ്ശിക കൂടിയതോടെ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് 1997ൽ ജാമ്യം വച്ചതിൽ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം രൂപ അടച്ചു. പണമിടപാടിലെ ക്രമക്കേടുകൾ കാരണം നഷ്ടത്തിലായ ലോർഡ് കൃഷ്ണാ ബാങ്ക് 2007ൽ സെഞ്ചൂറിയൻ ബാങ്കിൽ ലയിക്കുകയും പിന്നീട് എച്ച്ഡിഎഫ്സി ഏറ്റെടുക്കുകയും ചെയ്തതോട് കൂടി കടബാധ്യത എച്ച്ഡിഎഫ്സി ബാങ്കിനായി. വായ്പയെടുക്കുന്നവരെ കാർന്ന് തിന്നുന്ന എച്ച.ഡി.എഫ്.സി ബാങ്ക് 2013ൽ പണയത്തിലുള്ള വീടും പുരയിടവും സർഫാസി ( സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ) നിയമപ്രകാരം വിൽക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാങ്ക് എത്തി.
2013ലാണ് ലേലം തീരുമാനിച്ചത് എങ്കിലും അത് അറിയിച്ചുകൊണ്ടുള്ള വിവരംപോലും ഷാജിയോ കുടുംബമോ അറിഞ്ഞില്ല. 2014 ഫെബ്രുവരിയിൽ ഓൺലൈൻ ലേലം വഴിയാണ് എച്ച്.ഡി.എഫ.സി ബാങ്ക് സ്ഥലത്തിന്റെ ലേലം പൂർത്തിയാക്കുന്നത്. ലേലം നടന്ന് മാസങ്ങൾ പിന്നിട്ട ശേഷം മാത്രമാണ് ഷാജിയും കുടുംബവും തങ്ങളുടെ വീടും പുരയിടവും വിറ്റ് പോയതായി തന്നെ അറിയുന്നത്. സ്ഥലം ലേലത്തിന് എടുത്തറിയൽ എസ്റ്റേറ്റ് മാഫിയ കുടി യൊഴിപ്പിക്കാൻ എത്തിയതോടെയാണ് സമരം ആരംഭിക്കുന്നത്. സർഫാസി വിരുദ്ധ സംഘടനയുടെയും മാനത്തുപാടം പാർപ്പിട സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് പ്രീത സമരം ആരംഭിക്കുന്നത്. ഇതോടെ മൂന്ന് വട്ടം ജപ്തിക്കായി എത്തിയവർ സമര സമിതിയുടെ പ്രതിഷേധത്തെതുടർന്ന് തിരിച്ചു പോകേണ്ടതായി വന്നു. ഇതിനിടയിൽ സമരം അറിഞ്ഞ് നിരവധിപേർ പിൻതുണയുമായെത്തി. എല്ലാ പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ഇവിടെയെത്തി. ജനപ്രതിനിധികൾ പ്രീതയെ സന്ദർശിച്ചെങ്കിലും ആരുടെയും ഭാഗത്ത് നിന്നും യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല. ഇന്നലെ പ്രീതയുടെ സമരം അറിഞ്ഞെത്തിയ മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തക മേധാപഠ്കർ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വഷമം നടത്തണമെന്ന് ആവശഅയപ്പെട്ടു. ഇതിനായി ഇന്ന് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പു മന്ത്രിക്കും നൽകി.
മേധാപഠ്ക്കറുടെ കത്തിൽ സംസ്ഥാന ഗവൺമെന്റ് അനുകൂല നടപടി സ്വീകരിക്കും എന്നാണ് പ്രീതയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.പ്രീതാ ഷാജിയെപോലെ ജപ്തി ഭീഷണി നേരിടുന്ന നിലവധി സാധാരണക്കാർ നമുക്ക് ചുറ്റുമുണ്ട്.വമ്പൻ വ്യവസായ പ്രമുഖരുടെ കോടിക്കണക്കിന് വായ്പകൾ എഴുതി തള്ളുമ്പോൾ ആശ്രയമറ്റ ഒരു കൂട്ടം ജനതയും ഇവിടെയുണ്ട് എന്നത് സർക്കാർ ഓർമ്മിക്കണം.