- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ മോഷ്ടിക്കാൻ യുവതിയുടെ ശ്രമം; അമ്മയും കുഞ്ഞും മരിച്ചപ്പോൾ കടന്നുകളഞ്ഞ യുവതിയ തിരിഞ്ഞ് പൊലീസ്
റിയോ: ഗർഭിണിയായ കൗമാരക്കാരിയെ കൊന്ന് വയറ്റിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത യുവതിയെ പൊലീസ് തിരയുന്നു. പതിനഞ്ചുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്. എട്ട് മാസം ഗർഭിണിയായിരുന്ന വലിസിയ ഫെർണാണ്ടസാണ് കൊല്ലപ്പെട്ടത്. മിരിയൻ സിക്വേര (25) എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ബ്രസീലിലാണ് സംഭവം. ബേബി ഷൂസ് കാണിക്കാമെന്ന് പറഞ്ഞ് വലിസിയയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മിരിയൻ കുത്തിക്കൊല്ലുകയായിരുന്നു. കുട്ടികളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നയാളാണ് മിരിയൻ. കുഞ്ഞിനെ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വലിസിയയുടെ വീടിന്റെ പിന്മുറ്റത്ത് ഉപേക്ഷിച്ച നിലയിൽ അവരുടെ ഭർത്താവ് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ബാത്ത് ടബ്ബിൽ ഉപേക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹവും കണ്ടെത്തി. ബുധനാഴ്ചയാണ് സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ മിരിയന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകിയെന്ന് കരുതുന്ന മിരിയൻ സിക്വേ
റിയോ: ഗർഭിണിയായ കൗമാരക്കാരിയെ കൊന്ന് വയറ്റിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത യുവതിയെ പൊലീസ് തിരയുന്നു. പതിനഞ്ചുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്. എട്ട് മാസം ഗർഭിണിയായിരുന്ന വലിസിയ ഫെർണാണ്ടസാണ് കൊല്ലപ്പെട്ടത്.
മിരിയൻ സിക്വേര (25) എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ബ്രസീലിലാണ് സംഭവം. ബേബി ഷൂസ് കാണിക്കാമെന്ന് പറഞ്ഞ് വലിസിയയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മിരിയൻ കുത്തിക്കൊല്ലുകയായിരുന്നു. കുട്ടികളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നയാളാണ് മിരിയൻ. കുഞ്ഞിനെ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വലിസിയയുടെ വീടിന്റെ പിന്മുറ്റത്ത് ഉപേക്ഷിച്ച നിലയിൽ അവരുടെ ഭർത്താവ് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ബാത്ത് ടബ്ബിൽ ഉപേക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹവും കണ്ടെത്തി. ബുധനാഴ്ചയാണ് സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ മിരിയന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകിയെന്ന് കരുതുന്ന മിരിയൻ സിക്വേര അടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ വഴി രക്ഷപെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ കത്തി കൊണ്ട് മുറിവേറ്റാണ് ശിശുവും മരിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.