- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച യുവതി പത്ത് ദിവസത്തിന് ശേഷം വീണ്ടും ഗർഭിണിയായി; ലോക ചരിത്രത്തിലെ പത്ത് അപൂർവ ഗർഭധാരണങ്ങളിൽ ഒന്ന്; ഒറ്റ ശാരീരിക ബന്ധത്തിൽ രണ്ട് തവണ ഗർഭിണിയായ യുവതിയുടെ കഥ
ഒരു തവണ ശാരീരിക ബന്ധത്തിലേർപ്പെട്ട് രണ്ട് തവണ ഗർഭിണിയായ അപൂർവ റെക്കോർഡിനുടമയായിത്തീർന്നിരിക്കുകയാണ് ബ്രിസ്ബാനിലെ കേറ്റ് ഹിൽ എന്ന യുവതി. ആദ്യ തവണ ഗർഭിണിയായി 10 ദിവസം കഴിഞ്ഞാണ് രണ്ടാമതും ഗർഭമുണ്ടെന്ന് ഇവർ തിരിച്ചറിഞ്ഞിരിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ പത്ത് അപൂർവ ഗർഭധാരണങ്ങളിൽ ഒന്നായിട്ടാണ് ശാസ്ത്രം ഇതിനെ വിലയിരുത്തുന്നത്.ഇവരുടെ ഭർത്താവായ പീറ്റർ ഹില്ലിന് കുട്ടികളുണ്ടാകാൻ ഏറെ പ്രയാസം നേരിടുകയും ചെയ്തിരുന്നു. 2006ൽ കേറ്റ് പോളിസൈസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന രോഗത്തിന് ചികിത്സ തേടിയിരുന്നു. ഓവുലേഷന് തടസമായി വർത്തിക്കുുന്ന ഒരു ഹോൺമോൺ അവസ്ഥയായിരുന്നു ഇത്. തുടർന്ന് ഇതിനെ അതിജീവിക്കാനായി കേറ്റ് ഹോർമോൺ ചികിത്സയ്ക്ക് വിധേയയാവുകയായിരുന്നു. ഇതിനെ തുടർന്നാണിവർ ഇരുവട്ടം ഗർഭിണിയായിരിക്കുന്നത്. ലോകത്തിൽ ഇതുവരെയായി ഇത്തരത്തിലുള്ള പത്ത് കേസുകൾ മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ പത്ത് ദിവസത്തെ വ്യത്യാസത്തിന് കേറ്റ് രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മമേകുകയും ചെയ്തിരുന്നു. സൂപ്പർ
ഒരു തവണ ശാരീരിക ബന്ധത്തിലേർപ്പെട്ട് രണ്ട് തവണ ഗർഭിണിയായ അപൂർവ റെക്കോർഡിനുടമയായിത്തീർന്നിരിക്കുകയാണ് ബ്രിസ്ബാനിലെ കേറ്റ് ഹിൽ എന്ന യുവതി. ആദ്യ തവണ ഗർഭിണിയായി 10 ദിവസം കഴിഞ്ഞാണ് രണ്ടാമതും ഗർഭമുണ്ടെന്ന് ഇവർ തിരിച്ചറിഞ്ഞിരിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ പത്ത് അപൂർവ ഗർഭധാരണങ്ങളിൽ ഒന്നായിട്ടാണ് ശാസ്ത്രം ഇതിനെ വിലയിരുത്തുന്നത്.ഇവരുടെ ഭർത്താവായ പീറ്റർ ഹില്ലിന് കുട്ടികളുണ്ടാകാൻ ഏറെ പ്രയാസം നേരിടുകയും ചെയ്തിരുന്നു. 2006ൽ കേറ്റ് പോളിസൈസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന രോഗത്തിന് ചികിത്സ തേടിയിരുന്നു. ഓവുലേഷന് തടസമായി വർത്തിക്കുുന്ന ഒരു ഹോൺമോൺ അവസ്ഥയായിരുന്നു ഇത്. തുടർന്ന് ഇതിനെ അതിജീവിക്കാനായി കേറ്റ് ഹോർമോൺ ചികിത്സയ്ക്ക് വിധേയയാവുകയായിരുന്നു. ഇതിനെ തുടർന്നാണിവർ ഇരുവട്ടം ഗർഭിണിയായിരിക്കുന്നത്. ലോകത്തിൽ ഇതുവരെയായി ഇത്തരത്തിലുള്ള പത്ത് കേസുകൾ മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ.
തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ പത്ത് ദിവസത്തെ വ്യത്യാസത്തിന് കേറ്റ് രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മമേകുകയും ചെയ്തിരുന്നു. സൂപ്പർഫെറ്റേഷൻ എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. ഗർഭിണിയായിരിക്കുമ്പോൾ വീണ്ടും ഗർഭിണിയാകുന്ന അവസ്ഥയാണിത്. സൂപ്പർഫെറ്റേഷൻ എന്നത് അത്യപൂർവമായ പ്രതിഭാസമാണ്.ഇവർ ആദ്യ വട്ടം ഗർഭം ധരിച്ചപ്പോൾ ഇരട്ടകളായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. പ ിന്നീട് 10 ദിവസങ്ങൾക്ക് ശേഷം രണ്ടാമതും ഗർഭം ധരിച്ചതോടെ കേറ്റിന്റെ വയറ്റിൽ മൊത്തം മൂന്ന് കുട്ടികളുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇതിൽ ഒരു കുട്ടിയെ ഗർഭത്തിന്റെ ആദ്യഘട്ടത്തിൽ നഷ്ടപ്പെടുകയായിരുന്നു.തുടർന്ന് ശേഷിച്ച പെൺകുട്ടികളായ ചാർലറ്റും ഒലിവിയയും ദിവസങ്ങളുടെ വ്യത്യാസത്തിൽ ജനിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഡിസംബർ 20നും മറ്റൊരാൾ ഡിസംബർ 30നും ആയിരുന്നു ജനിച്ചത്.
ഈ അതുല്യമായ കുട്ടികളുടെ ചിത്രങ്ങൾ ഓസ്ട്രേലിയൻ ബെർത്ത് ഫോട്ടോഗ്രാഫറായ സെലെന റോലാസൻ പകർത്തിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് സീരീസിന്റെ ഭാഗമായിട്ടാണിവ പകർത്തിയിരിക്കുന്നത്. രണ്ട് പെൺകുട്ടികൾക്കും വലുപ്പവും തൂക്കവും വ്യത്യസ്തമാണ്.ഇവർക്കിപ്പോൾ ഏതാണ്ട് 10 മാസം പ്രായമായിരിക്കുന്നു.രണ്ട് പേരും വ്യത്യസ് ബ്ലഡ് ഗ്രൂപ്പുകളാണെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.ഇത്തരത്തിലുള്ള പ്രതിഭാസം താൻ കണ്ടിട്ടേയില്ലെന്നാണ് കേറ്റിന്റെ ഒബ്സ്റ്റെറിഷ്യനായ ഡോ.ബ്രാഡ് ആംസ്ട്രോംഗ് പറയുന്നത്. ബ്രിസ്ബാണിലെ ഗ്രീൻസ്ലോപ്സ് പ്രൈവറ്റ് ഹോസ്പിറ്റലിലാണിദ്ദേഹം.