നിക്ക് പകുതി പ്രായംകുറഞ്ഞ പോലെ എന്നാണ് ലീന അൽവാരെസ് ഈ ഗർഭ കാലയളവിനെ വിശേഷിപ്പിക്കുന്നത്. 62-ാം വയസ്സിൽ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ് ഈ സ്പാനിഷ് ഡോക്ടർ. രണ്ട് ആൺമക്കളുടെ അമ്മയായ ലീന, വയറ്റിലുള്ള പെൺകുഞ്ഞിന് പേരുവരെ ഇതിനകം തിരഞ്ഞെടുത്തുകഴിഞ്ഞു.

എട്ടുമാസം ഗർഭിണിയാണ് ലീന ഇപ്പോൾ. പടിഞ്ഞാറൻ സ്‌പെയിനിലെ ല്യൂഗോയിലാണ് അവർ താമസിക്കുന്നത്. 20 വർഷം മുമ്പ് ആർത്തവ വിരാമം വന്നെങ്കിലും വന്ധ്യതാ ചികിത്സയിലൂടെ വീണ്ടും ഗർഭം ധരിക്കുകയായിരുന്നു. വയറ്റിലുള്ള കുഞ്ഞിന് ലീന എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്.

ലീനയുടെ മൂത്തമകന് 27 വയസ്സായി. പ്രസവ സമയത്തുണ്ടായ ഒരു പിഴവിൽ ജീവിതകാലം മുഴുവൻ വൈകല്യത്തോടെ ജീവിക്കാനായിരുന്നു മൂത്തമകന്റെ വിധി. ഈ കുഞ്ഞ് പിറന്നതോടെ ലീനയെ ഭർത്താവ് ഉപേക്ഷിച്ചു. മൂത്തമകനെ നോക്കി ജീവിക്കുകയാണ് പിന്നീടുള്ള കാലം അവർ ചെയ്തത്.

രണ്ടാമത്തെ വിവാഹത്തിൽനിന്ന് ലീനയ്ക്ക് അടുത്ത കുട്ടി പിറന്നത് അവർക്ക് 52 വസ്സുള്ളപ്പോഴാണ്. കൃത്രിമ മാർഗത്തിലൂടെയാണ് ഇപ്പോൾ മൂന്നാമത് ഗർഭിണിയായത്. ഗർഭിണിയായതോടെ ഒരു 30-കാരിയുടെ ആത്മവിശ്വാസം തനിക്ക് വീണ്ടെടുക്കാനായതായി ലീന പറയുന്നു.

ഈ പ്രായത്തിൽ ഗർഭം ധരിക്കുന്നത് ശരിയോ എന്ന ചോദ്യം സ്‌പെയിനിൽ വലിയ തോതിൽ ഉയരുന്നുണ്ടെങ്കിലും വിമർശനങ്ങൾക്ക് താൻ ചെവികൊടുക്കുന്നില്ലെ്‌ന് ലിന പറഞ്ഞു. വീണ്ടും അമ്മയാവുക എന്നത് തന്റെ ആഗ്രഹമായിരുന്നു. പക്ഷേ, ഡോക്ടർമാർ പോലും അതിന് സമ്മതിച്ചിരുന്നില്ല.

എന്നാൽ, കുറച്ചുവർഷം മുമ്പ് ഒരു ഗൈനക്കോളജിസ്റ്റ് തന്റെ ആഗ്രഹം സാധിച്ചുതരാമെന്ന് വാക്കുനൽകുകയായിരുന്നു. കൃത്രിമമായി ഭ്രൂണം നിക്ഷേപിച്ച് ഗർഭിണിയാവുകയായിരുന്നു ഏക മാർഗം. ആറുശതമാനം മാത്രമാണ് ഇതിന് വിജയസാധ്യത കൽപിച്ചിരുന്നത്. പക്ഷേ, ദൈവം തനിക്കൊരു മകളെത്തന്നുവെന്ന് ലിന പറയുന്നു.