- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പുറത്തുവിട്ടത് അടിവസ്ത്രങ്ങൾ മാത്രമുള്ള ചിത്രങ്ങൾ; ഇപ്പോൾ നഗ്ന ചിത്രങ്ങളുമായി ഗർഭിണിയായ വിവരം പരസ്യമാക്കി പോപ്പ് സ്റ്റാർ ബിയോൺസ്
ന്യൂയോർക്ക്: പോപ്പ് ഗായിക ബിയോൺസ് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇരട്ടക്കുട്ടികളെ വയറ്റിൽ വഹിക്കുന്ന ബിയോൺസ് ഇക്കുറി നിറവയറും പ്രദർശിപ്പിച്ചുള്ള നഗ്ന ചിത്രമാണ് ആരാധകർക്കായി സ്വന്തം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എനിക്ക് ഇപ്പോൾ മൂന്നു ഹൃദങ്ങളുണ്ടെന്ന അടിക്കുറിപ്പോടെയാണ് പോപ്പ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജേയ് ഇസഡുമായുള്ള തന്റെ വിവാഹത്തിന്റെയും കുടുംബത്തിനുമൊപ്പമുള്ള അവധിയാഘോഷത്തിന്റെയും ചിത്രങ്ങളും 35 വയസുള്ള താരം ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. താൻ ഇരട്ട കുട്ടികളെ ഗർഭം പേറുന്ന വിവരം ബുധനാഴ്ചയാണ് ബിയോൺസ് ആരാധകർക്കു മുന്നിൽ ഇൻസ്റ്റഗ്രാമിലെ ഫോട്ടോയ്‌ക്കൊപ്പം പരസ്യമാക്കിയത്. ചെടികൾക്കിടയിൽ നഗ്നയായി കൈകൾ വയറ്റിൽ പിടിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു ഇത്. ചിത്രം ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയതിനു പിന്നാലെയാണ് കൂടുതൽ ചിത്രങ്ങൾ അവർ തന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത് കാര്യം പരസ്യമാക്കിയത്. റിനയ്‌സെൻസ് കാലത്തെ വിഖ്യാത ഇറ്റാലിയൻ ചിത്രകാരൻ സാന്ദ്ര ബോത്തിച്ചെല്ലിയുടെ വ
ന്യൂയോർക്ക്: പോപ്പ് ഗായിക ബിയോൺസ് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇരട്ടക്കുട്ടികളെ വയറ്റിൽ വഹിക്കുന്ന ബിയോൺസ് ഇക്കുറി നിറവയറും പ്രദർശിപ്പിച്ചുള്ള നഗ്ന ചിത്രമാണ് ആരാധകർക്കായി സ്വന്തം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എനിക്ക് ഇപ്പോൾ മൂന്നു ഹൃദങ്ങളുണ്ടെന്ന അടിക്കുറിപ്പോടെയാണ് പോപ്പ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജേയ് ഇസഡുമായുള്ള തന്റെ വിവാഹത്തിന്റെയും കുടുംബത്തിനുമൊപ്പമുള്ള അവധിയാഘോഷത്തിന്റെയും ചിത്രങ്ങളും 35 വയസുള്ള താരം ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
താൻ ഇരട്ട കുട്ടികളെ ഗർഭം പേറുന്ന വിവരം ബുധനാഴ്ചയാണ് ബിയോൺസ് ആരാധകർക്കു മുന്നിൽ ഇൻസ്റ്റഗ്രാമിലെ ഫോട്ടോയ്‌ക്കൊപ്പം പരസ്യമാക്കിയത്. ചെടികൾക്കിടയിൽ നഗ്നയായി കൈകൾ വയറ്റിൽ പിടിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു ഇത്. ചിത്രം ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയതിനു പിന്നാലെയാണ് കൂടുതൽ ചിത്രങ്ങൾ അവർ തന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത് കാര്യം പരസ്യമാക്കിയത്.
റിനയ്‌സെൻസ് കാലത്തെ വിഖ്യാത ഇറ്റാലിയൻ ചിത്രകാരൻ സാന്ദ്ര ബോത്തിച്ചെല്ലിയുടെ വീനസിന്റെ ജനനം എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഇതിലൊന്ന്. മറ്റൊന്ന് മകൾ ബ്ലൂ ഐവി താരത്തിന്റെ നിറ വയറിൽ ചുംബിക്കുന്ന ചിത്രമാണ്. എന്തായാലും ആരാധകർക്ക് തീർത്തും തൃപ്തി നല്കുന്ന ചിത്രങ്ങളാണ് ബിയോൺസ് പങ്കുവച്ചിരിക്കുന്നത്.