തിരുവനന്തപുരം: പ്രസവത്തിന് അഡ്‌മിറ്റാകുന്നതിന് തൊട്ടുമുമ്പുള്ള പരിശോധനയ്ക്കായി ലേബർ റൂമിലേക്ക് കയറി പോയ ഷംന ഇപ്പോൾ എവിടെ എന്ന് ആർക്കും അറിയില്ല. ഏത് നിമിഷവും പ്രസവിച്ചേക്കാവുന്ന ഗർഭിണിയെ തേടി നാടു മുഴുവൻ പൊലീസ് വലവിരിച്ചു കഴിഞ്ഞു. പരിശോധനക്കായി ലേബർ റൂമിൽ കയറിയ ഷംന എങ്ങനെയാണ് കാത്തിരുന്ന ഭർത്താവും ബന്ധുക്കളും അറിയാതെ പുറത്ത് കടന്നത് എന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ആശുപത്രിയിൽ ഉള്ള ആരുടെ എങ്കിലും സഹായം ഇതിനായി ഷംനയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ദിവസം കഴിയുന്തോറും പൂർണ ഗർഭിണിയായ ഈ യുവതിയെ കാണാതായതിലുള്ള ദുരൂഹത വർധിച്ചു വരികയാണ്. ബുധനാഴ്ച പകൽ 11.30നണ് ഷംനയോട് പ്രസവത്തിന് അഡ്‌മിറ്റാവാൻ ഡോക്ടർമാർ നിർദേശിച്ചത്. ഇതിനായി അവസാന ഘട്ട പരിശോധനയ്ക്കായി ഷംന മാത്രം ലേബർ റൂമിലേക്ക് കയറി പോയി. ഇവിടെ നിന്നുമാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറുന്നത്. ലേബർ റൂമിലേക്ക് കയറി പോയ ഷംനയെ മണിക്കൂർ രണ്ട് കഴിഞ്ഞിട്ടും കാണാതായതോടെ ഭർത്താവും മാതാപിതാക്കളും ലേബർ റൂമിന് സമീപത്തെ മുറിയിലെത്തി അന്വേഷിച്ചു.

ഷംനയെ കണ്ടില്ലെന്നു നഴ്‌സുമാരും ഡോക്ടർമാരും പറഞ്ഞു. ആശങ്കയിലായ വീട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് ശുചിമുറികളിലടക്കം പരിശോധിച്ചു. ഷംനയുടെ ഫോൺ സ്വിച്ച്ഡ് ഓഫ്. പൊലീസിൽ പരാതി നൽകി. തുടർന്നുള്ള പരിശോധനയിൽ ഉച്ചയ്ക്ക് 12 മണിയോടെ ഷംന പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചു. എന്നാൽ ഷംന എങ്ങോട്ടാണ് പോയതെന്ന് മാത്രം ഇത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ഭർത്താവിനോ മാതാപിതാക്കൾക്കോ എത്തും പിടിയുമില്ല.

വർക്കല മടവൂർ സ്വദേശി ഷംന (21), ഭർത്താവ് അൻഷാദിനും മാതാപിതാക്കൾക്കുമൊപ്പമാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കായി ലേബർ റൂമിനു സമീപത്തെ മുറിയിലേക്കു പോയ ഷംന തിരികെ വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണു കാണാനില്ലെന്നു മനസ്സിലായത്. ബുധനാഴ്ചയാണു ഷംനയുടെ പ്രസവതീയതി.

വൈകിട്ട് 5.15ന് ഷംനയുടെ ഫോണിൽനിന്ന് ഭർത്താവിന്റെ മൊബൈലിലേക്കു വിളി വന്നു. അൻഷാദ് ഫോണെടുത്തെങ്കിലും മറുപടിയൊന്നുമില്ല. നിമിഷങ്ങൾക്കുള്ളിൽ കോൾ കട്ടായി. വൈകിട്ട് 5.30: ബന്ധുവായ സ്ത്രീയുടെ മൊബൈലിലേക്കു ഷംനയുടെ ഫോണിൽനിന്നു വിളി. 'ഞാൻ സേഫാണ്, പേടിക്കേണ്ട'. ഇതുമാത്രം പറഞ്ഞ് കോൾ കട്ടായി. ഇതോടെ പൊലീസ് മൊബൈൽ ടവർ നിരീക്ഷിച്ച് അന്വേഷണം തുടങ്ങി.

ഉച്ചയ്ക്ക് കുമാരപുരത്തും വൈകിട്ട് കോട്ടയം ഏറ്റുമാനൂർ ടവറിലും രാത്രി 7.40ന് എറണാകുളം നോർത്തിലും ഉണ്ടായിരുന്നതായി മൊബൈൽ ടവർ സിഗ്‌നലിൽ സൂചന. വടക്കോട്ടുള്ള ദിശയിൽ യാത്ര ചെയ്യുകയാവാമെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ് സംഘം ട്രെയിനുകൾ പരിശോധിച്ചു. ഷംനയുടെ ഫോൺ സ്വിച്ച് ഓഫ്. ഇതിനിടെ, എറണാകുളം നോർത്തിൽ ഗർഭിണിയായ സ്ത്രീ ട്രെയിനിൽനിന്ന് ഇറങ്ങുന്നത് കണ്ടതായി വിവരം ലഭിച്ചു.

ഇതോടെ പൊലീസ് സംഘം എറണാകുളത്ത് തിരച്ചിൽ തുടങ്ങി. രാത്രി മുഴുവൻ ആശുപത്രികളിലും ലോഡ്ജുകളിലും പരിശോധിച്ചു. പക്ഷേ കണ്ടെത്താനായില്ല. എപ്പോൾ വേണമെങ്കിലും പ്രസവിക്കാവുന്ന അവസ്ഥയിലാണു ഷംന. എന്നാൽ ഷംനയെ കാണാതായി ദിവസം രണ്ടു പിന്നിട്ടിട്ടും ഒരു വിവരവും കണ്ടെത്താൻ പൊലീസിന് ഇതുവരെ ആയിട്ടില്ല. നിറവയറുമായി ഷംന എവിടേക്കാണു പോയത് ആരാണു കൂടെയുള്ളത് പോകാനുള്ള കാരണമെന്ത് ഒന്നും വ്യക്തമല്ല.

ചൊവ്വാഴ്ച പകൽ എട്ടുമണിക്കാണ് എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഷംനയെ കൂട്ടി വീട്ടുകാർ പരിശോധനയ്‌ക്കെത്തുന്നത്. രക്തപരിശോധന നടന്നു. കിളിമാനൂർ മടവൂർ സ്വദേശിനിയാണ് ഷംന. യുവതിയെ കാണാതായതോടെ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേരിയത്.

പരിശോധനക്ക് കയറിയ യുവതിയെ ഉച്ചകഴിഞ്ഞിട്ടും കാണാതിരുന്നോതെട കൂട്ടിരുപ്പുകാർ അന്വേഷിച്ചു. ഇതോടെയാണ് ഷംന ആശുപത്രിയിൽ ഇല്ലെന്ന് ബോധ്യമായതോ. ഇതോടെ ഷംനനയുടെ ബന്ധുക്കളും സ്ഥലത്തെത്തി. തുടർന്ന് വൻ പ്രതിഷേധം തന്നെയാണ് സ്ഥലത്തുണ്ടായത്. പൊലീസും സെക്യൂരിറ്റി ഉദ്യോഗസ്രും നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താനായില്ല.