മുംബൈ: ഗർഭാവസ്ഥ ശരിക്കും ആഘോഷമാക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തുവിടുന്നതാണ് ഇക്കൂട്ടരുടെ പ്രധാന ഹോബി. എന്നാൽ, പലപ്പോഴും ഇതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട് ഇവർക്ക്. അത്തരത്തിൽ ചിത്രം പങ്കുവെച്ചതിന്റെ കാരണത്താൽ വിമർശനം കേൾക്കേണ്ടി വന്നത് സോഹ അലിഖാനാണ്.

നിറവയറുമായി യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് അവർ ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. നഗ്നമായ വയർ കാണിച്ചുകൊണ്ടാണ് താരം യോഗ ചെയ്യുന്നത്. യുദ്ധത്തിന് തയ്യാറെടുക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന് വൻ വിമർശനമാണ് സൈബർ ലോകത്തുനിന്നും ഉയർന്ന് വരുന്നത്.

ഇത്തരത്തിൽ നിറവയർ കാണിച്ച് എന്തുപഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാണ് ആളുകൾ വിമർശിച്ചിരിക്കുന്നത്. കൂടുതൽ ആളുകൾക്കും നടിയുടെ വയർ പുറത്ത് കാണുന്നതാണ് ഇഷ്ടപെടാത്തത്. എന്നാൽ വിമർശനത്തിനെതിരേയും നിരവധി കമന്റുകൾ ഉയർന്നിട്ടുണ്ട്. ഗർഭകാലത്തെ നിരവധി ചിത്രങ്ങൾ സോഹ തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചിരുന്നു.