- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ ഗർഭിണിക്ക് സിക്ക വൈറസ്; സിക്ക വൈറസ് പരത്തുന്ന കൊതുകുകൾ രാജ്യത്ത് ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
വിക്ടോറിയ: വിക്ടോറിയയിൽ ഗർഭിണിയിൽ സിക്ക വൈറസ് കണ്ടെത്തിയത് പരക്കെ ആശങ്ക ഉളവാക്കി. എന്നാൽ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തക്കവിധം ഇവിടെ കൊതുകുകളിൽ സിക്ക വൈറസ് ഇല്ലെന്നും ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി. ഓസ്‌ട്രേലിയൻ കൊതുകുകളിൽ സിക്ക വൈറസ് കാണുന്നില്ലെന്നും പൊതുവേ കൊതുകു പര
വിക്ടോറിയ: വിക്ടോറിയയിൽ ഗർഭിണിയിൽ സിക്ക വൈറസ് കണ്ടെത്തിയത് പരക്കെ ആശങ്ക ഉളവാക്കി. എന്നാൽ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തക്കവിധം ഇവിടെ കൊതുകുകളിൽ സിക്ക വൈറസ് ഇല്ലെന്നും ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി. ഓസ്‌ട്രേലിയൻ കൊതുകുകളിൽ സിക്ക വൈറസ് കാണുന്നില്ലെന്നും പൊതുവേ കൊതുകു പരത്തുന്ന രോഗമായതിനാൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി ജിൽ ഹെന്നെസി പറയുന്നു.
വൈറസ് ബാധ അധികമായുള്ള ഒരു രാജ്യത്ത് സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ സ്ത്രീക്കാണ് സിക്ക വൈറസ് ഉണ്ടെന്ന് കണ്ടെത്തിയത്. സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്നുള്ള രക്തപരിശോധനയിലാണ് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. നിലവിലുള്ള ആശങ്ക പൊതുജനാരോഗ്യത്തെ കുറിച്ചുള്ളതല്ലെന്നും സിക്ക വൈറസ് ബാധിച്ച ഗർഭിണിയെ കുറിച്ചാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ അതു ഗർഭസ്ഥ ശിശുവിനെ സാരമായി ബാധിക്കുമെന്നതിനാൽ ഇവർക്ക് ഏറ്റവും മെച്ചപ്പെട്ട പരിചരണം നൽകാനാണ് ശ്രമിക്കുന്നത്. അതേസമയം ഇവരുടെ വയറ്റിലുള്ള കുട്ടിയെ ഇതു ബാധിച്ചിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിക്ടോറിയ ചീഫ് ഹെൽത്ത് ഓഫീസർ ഡോ. റോസ്‌കോ ടെയ്‌ലർ പറയുന്നു. ഗർഭത്തിന്റെ ഓരോ ഘട്ടവും പരിശോധിച്ചു വരികയാണെന്നും അതനുസരിച്ചുള്ള ചികിത്സാരീതികൾ അവർക്കു ലഭ്യമാക്കുമെന്നും ഹെൽത്ത് ഓഫീസർ വ്യക്തമാക്കി.
സിക്ക വൈറസിന് ഇതുവരെ മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്തിയിട്ടുമില്ലാത്തതിനാൽ ചികിത്സ ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്. മാത്രമല്ല, വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് സിക്ക വൈറസ് ബാധിച്ചവർ പ്രകടമാക്കുന്നതും.
ഈ വർഷം ഗർഭിണി ഉൾപ്പെടെ മൂന്നു പേർക്ക് സിക്ക വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.