- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാബിലേയ്ക്കു സ്കാനിങ്ങിനായി പോയ ഗർഭിണി പോയതെങ്ങോട്ട്? മൊബൈൽ ഫോൺ ലൊക്കേഷനുള്ളത് എറണാകുളത്തിന് സമീപം; ഇന്ന് പ്രസവിക്കാനിരിക്കെ ഷംനയെ കാണാതായതിലും അടിമുടി ദുരൂഹത; ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ല
തിരുവനന്തപുരം: ഇന്ന് പ്രസവിക്കാൻ ഇരിക്കെ ഷംന എങ്ങോട്ടാണ് പോയത്? തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കയാണ്. കാണാതാവുമ്പോൾ ഷംനയുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ആശുപത്രിയിൽ പരിശോധനക്കെത്തിയ ഷംനയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഒ.പി വിഭാഗം മുഴുവൻ പൊലീസിന്റെയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയെ പ്രസവത്തിന് അഡ്‌മിറ്റ് ചെയ്യാൻ കൊണ്ടു വന്നപ്പോഴാണ് കാണാതായതെന്ന് ഭർത്താവ് പറയുന്നു. ഫോൺ വിളിച്ചപ്പോൾ എടുത്തില്ലെന്നും ഷംനയുടെ ഭർത്താവ് അർഷാദ് പറഞ്ഞു. ആശുപത്രിയിലെ സിസിടിവി പരിശോധനയിൽ 11.45 വരെയുള്ള ദൃശ്യങ്ങളിൽ ഷംനയെ കാണാം. പിന്നീടുള്ള ദൃശ്യങ്ങളിൽ ഇവർ ആശുപത്രിയിൽ ഉള്ളതിന് തെളിവില്ലെന്ന് പൊലീസ് പറയുന്നു. പ്രസവ തീയതി ഇന്ന് ആയിരുന്നെങ്കിലും ഷംന ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നില്ല. ഇക്കാരണത്താൽ ആശുപത്രി അധ
തിരുവനന്തപുരം: ഇന്ന് പ്രസവിക്കാൻ ഇരിക്കെ ഷംന എങ്ങോട്ടാണ് പോയത്? തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കയാണ്. കാണാതാവുമ്പോൾ ഷംനയുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്.
ആശുപത്രിയിൽ പരിശോധനക്കെത്തിയ ഷംനയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഒ.പി വിഭാഗം മുഴുവൻ പൊലീസിന്റെയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയെ പ്രസവത്തിന് അഡ്‌മിറ്റ് ചെയ്യാൻ കൊണ്ടു വന്നപ്പോഴാണ് കാണാതായതെന്ന് ഭർത്താവ് പറയുന്നു. ഫോൺ വിളിച്ചപ്പോൾ എടുത്തില്ലെന്നും ഷംനയുടെ ഭർത്താവ് അർഷാദ് പറഞ്ഞു.
ആശുപത്രിയിലെ സിസിടിവി പരിശോധനയിൽ 11.45 വരെയുള്ള ദൃശ്യങ്ങളിൽ ഷംനയെ കാണാം. പിന്നീടുള്ള ദൃശ്യങ്ങളിൽ ഇവർ ആശുപത്രിയിൽ ഉള്ളതിന് തെളിവില്ലെന്ന് പൊലീസ് പറയുന്നു. പ്രസവ തീയതി ഇന്ന് ആയിരുന്നെങ്കിലും ഷംന ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നില്ല. ഇക്കാരണത്താൽ ആശുപത്രി അധികൃതരും പൊലീസിന് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.
കിളിമാനൂർ മടവൂർ സ്വദേശിനിയാണ് ഷംന. യുവതിയെ കാണാതായതോടെ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേരിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കായി രാവിലെ 11 മണിയോടെ എത്തിയതായിരുന്നു ഷംന. ഡോക്ടറെ കണ്ട ശേഷം ലാബിൽ സ്‌കാനിങ്ങിനും മറ്റു പരിശോധനകൾക്കുമായി കയറി.
ഈ സമയം കൂട്ടിരുപ്പുകാർ എല്ലാം പുറത്തായിരുന്നു. പരിശോധനക്ക് കയറിയ യുവതിയെ ഉച്ചകഴിഞ്ഞിട്ടും കാണാതിരുന്നോതെട കൂട്ടിരുപ്പുകാർ അന്വേഷിച്ചു. ഇതോടെയാണ് ഷംന ആശുപത്രിയിൽ ഇല്ലെന്ന് ബോധ്യമായതോ. ഇതോടെ ഷംനനയുടെ ബന്ധുക്കളും സ്ഥലത്തെത്തി. തുടർന്ന് വൻ പ്രതിഷേധം തന്നെയാണ് സ്ഥലത്തുണ്ടായത്. പൊലീസും സെക്യൂരിറ്റി ഉദ്യോഗസ്രും നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താനായില്ല.
വൈകിട്ട് 6.30 ഓടെ ഷംനയുടെ ഫോണിൽ നിന്നു ഭർത്താവിന്റെ ഫോണിലേയ്ക്ക് ഒരു കോൾ വന്നിരുന്നു. ഈ കോളിന്റെ ടവർ ലൊക്കേഷൻ കോട്ടയാമായിരുന്നു. ഇതിനു ശേഷം ഫോൺ വീണ്ടും സ്വിച്ച് ഔഫായി. തുടർന്നുള്ള പരിശോധനയിൽ വൈകിട്ട് 7.30 ഓടെ ടവർ ലെക്കേഷൻ എറണാകുളം നോർത്തായിരുന്നു എന്നു കണ്ടെത്തി.