ചെന്നൈ: ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിലെ വനിതകളുടെ ട്രിപ്പിൾ ജംപിൽ എം.എ പ്രജുഷയ്ക്കു സ്വർണം. ഛത്തീസ്‌ഗഡിന്റെ മലയാളി താരം അമിത ദേവിക്കാണു വെള്ളി. വനിതകളുടെ പോൾവോൾട്ടിൽ മലയാളി താരം കെ.സി. ദ്വിജ വെള്ളി നേടി. കർണ്ണാടകയ്ക്കു വേണ്ടിയാണ് ദ്വിജ മത്സരിച്ചത്. കേരളത്തിന്റെ കൃഷ്ണ രജനയ്ക്കാണ് വെങ്കലം ലഭിച്ചത്.