ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ പിന്തള്ളി ബിജെപി അധികാരം ഉറപ്പിക്കുമ്പോൾ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേം കുമാർ ധുമൽ പിന്നിൽ. ആയിരത്തിലേറെ വോട്ടുകൾക്കാണ് സുജൻപൂർ മണ്ഡലത്തിൽ ധുമാൽ പിന്നിട്ടു നിൽക്കുന്നത്. മുൻ മുഖ്യമന്ത്രി കൂടിയായ ധുമലിനെ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.