കൊച്ചി: പൊതുനന്മയ്ക്കായി സ്വജീവിതം ഹോമിച്ച് പോരാടിയ പോരാളിയായിരുന്നു ലോഡ് കൃഷ്ണാ ബാങ്ക് മുൻ ജീവനക്കാരനും ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ അഫിലിയേഷനുള്ള ലോഡ് കൃഷ്ണാ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.കെ.ബി.ഇ.എഫ്. സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി. പ്രേമചന്ദ്ര കമ്മത്ത്. നിർദ്ദയം അവഹേളനപരമായി അപഹസിച്ചിം അവഗണിച്ചും തള്ളിയ സമൂഹത്തിനെ തുറന്നു കാട്ടിയായിരുന്നു അദ്ദേഹം യാത്രയായത്. ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട ശേഷം ബാങ്ക് സംഘടനാ മുൻനേതാവ് ജീവനൊടുക്കിയതിന്റെ വേദനയിലാണ് ബന്ധുക്കലും സഹപ്രവർത്തകരും സുഹൃത്തുക്കളും.

കൊച്ചി എളമക്കര കൃഷ്ണ ലെയ്നിൽ വെൺ ചന്ദ്രഹൗസിലെ കമ്മത്തിനെ സംഘടനാപ്രവർത്തനം നടത്തിയതിന്റെ പേരിൽ 2002- ൽ ബാങ്കിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സംഘടനയ്ക്കുവേണ്ടി തൊഴിൽ നഷ്ടപ്പെടുത്തിയിട്ടും ആരും സഹായിച്ചില്ല. സംഘടന മുഖം തിരിച്ചു. നടപടിക്കു വിധേയനായി പുറത്തുപോകേണ്ടിവന്നതോടെ ബാങ്ക് ആനുകൂല്യങ്ങളും നിഷേധിച്ചു. തുടർന്ന് വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തി. അതും ഫലം കണ്ടില്ല. സർവീസിൽനിന്നു വിരമിക്കാൻ വർഷങ്ങൾ മാത്രം അവശേഷിക്കേയാണു നടപടിയുണ്ടായത്. ഇതോടെ, പെൻഷനും കിട്ടാതെയായി. കടം കേറി ജീവിതം കഷ്ടത്തിലായി. അപ്പോഴും ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം നടത്തിവന്നിരുന്നു.

എന്നാൽ, യൂണിയനും നേതാക്കളും ഇദ്ദേഹത്തോടു മുഖംതിരിച്ചു. ശത്രുക്കളും കൂടി. ജീവിത സായാന്തനത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. ഇതേത്തുടർന്നാണ് മുൻകൂട്ടി അറിയിച്ചതിനുശേഷം കമ്മത്ത് ജീവനൊടുക്കിയത്. ചെറുസഹായം ചെയ്തവർക്കുപോലും പോസറ്റിൽ നന്ദി പറഞ്ഞിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: മഞ്ജുള, മഹേഷ് കമ്മത്ത്, മനോജ് കമ്മത്ത്


അദ്ദേഹത്തിന്റെ അന്ത്യസന്ദേശം ചുവടെ:
അന്ത്യ യാത്ര....

എന്നെ മനസ്സിലാക്കാത്തവരുടെ ലോകത്തു നിന്നും, ഞാൻ മനസ്സിലാക്കാത്ത ലോകത്തിലേക്ക്... !

സാമാന്യ സാമൂഹിക സദാചാര മര്യാദകൾ നിത്യജീവിതത്തിൽ പരിപാലിക്കപ്പെടണം എന്ന വാശിയാണ്, എന്റ്‌റെ ജീവിതം ദുഷ്‌ക്കരം ആക്കിയത്.

സത്യസന്ധതയും നീതിയും നിയമങ്ങളും അതിന്റെ അക്ഷരാർത്ഥത്തിൽ പുലരുന്ന ഒരു സമൂഹം ആണ് എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതു.

ആ ഒരു ലോകസൃഷ്ടിക്ക് തന്നാലാവത് ശ്രമിക്കുക എന്റെ ലക്ഷ്യവും ആയി. ആ ശ്രമകരമായ ദൗത്യ നിർവഹണം, പക്ഷെ, മിത്രങ്ങളെക്കാൾ ഏറെ ശത്രുക്കളെയാണ് എനിക്ക് സമ്മാനിച്ചത്.

ഇന്നത്തെ അളിഞ്ഞ കക്ഷി രാഷ്ട്രീയ കുടില തന്ത്രങ്ങളിൽപെട്ട് മാലീമാസമായ ട്രേഡ് യൂണിയൻ പ്രവർത്തനതോടും എനിക്ക് പുച്ഛമാണ്. പറയുന്നത് ചെയ്യാനും, ചെയ്യുന്നത് പറയാനും ഉള്ള സുതാര്യത പാർട്ടിയിലും ട്രേഡ് യൂണിയനിലും യഥാർഥ്യമാക്കാൻ, തൊഴിലാളി /യൂണിയൻ അംഗങ്ങളുടെ കൂട്ടായ്മ ശ്രദ്ധയോടെ പ്രവർത്തിച്ചാൽ സാധിക്കും. സ്വന്തം അനുഭവങ്ങളിലൂടെ സമർഥിക്കാനും ഒന്നര പതിറ്റാണ്ട് നേതൃനിരയിൽ നിന്ന്ള്ള പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുമുണ്ട്.

ലോകോത്തരമെന്ന് ഖ്യാതിയുള്ള, ഇന്ത്യയിലെ ബാങ്കജീവനക്കാരുടെ ദേശീയ സംഘടനയായ AIBEA ൽ AKBEF ലൂടെ അഫിലിയേഷൻ ഉണ്ടായിട്ടും, ലോർഡ് കൃഷ്ണ ബാങ്കിൽ യൂണിയൻ പ്രവർത്തനം ക്ലച് പിടിക്കാതിരുന്ന ഒരു ദുർഘട മുഹൂർത്തത്തിലാണ്, അതിനെ നയിക്കാനുള്ള ഉത്തരവാദിത്തം എന്റെ ചുമലിൽ വന്ന്‌പെട്ടത്. ഈശ്വരനുഗ്രഹം കൊണ്ട്, ക്രമേണ സ്വയം സംഘടയെ അച്ചടക്കമുള്ളതാക്കി മാറ്റിക്കൊണ്ട് മുന്നേറ്റത്തിനു വേദി ഒരുക്കി.

ബാങ്കിനെ പറ്റിയും, അതിന്റെ ശക്തി ദൗർബല്യങ്ങളെപ്പറ്റിയും നന്നായി പഠിച്ചു. പലരോടും സംശയനിവാരണം വരുത്തി, ബാങ്കിന്റെ ആരോഗ്യവും വരുമാനവര്ധനവിനുള്ള ഉപാധികളും കണ്ടെത്തി, അവ കർക്കശ രൂപത്തിൽ പ്രാവർത്തികമാക്കാൻ ജീവനക്കാരുടെ ഒത്തൊരുമ ഒരുക്കി, കൂട്ടായ പ്രവർത്തനം നടത്തി. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ മാന്യമായി തരുന്നില്ലെങ്കിൽ,സംഘടിത ശക്തി ഉപയോഗിച്ചും നിയമപോരാട്ടങ്ങളിലൂടേയും അര്ഹമായവ നേടാൻ കഴിയും എന്ന് ആത്മധൈര്യത്തോടെ പ്രഖ്യാപിക്കാനുള്ള ശേഷി LKBEU നേടുന്നത്, ആ കാലഘട്ടത്തിൽ ആണ്.

EPF ആക്ടിന്റെ പരിധിയിൽ ആയിരിക്കെ, നിയമം സൗകര്യപൂർവ്വം മറികടന്നു ജീവനക്കാർക്ക് നീതി നിഷേധിച്ചു വന്ന LKB മാനേജ്‌മെന്റുനെതിരെ 22ലക്ഷം രൂപ PF കോണ്ട്രിബൂഷൻ വീഴ്ച വരുത്തിയതിനു ബാങ്ക് ജപ്തി നടപടി ഉണ്ടായതു ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിൽ ആദ്യമാണ്.

മറ്റ് ബാങ്ക് ജീവനക്കാരുടെ ശമ്പളവും ആയി തട്ടിച്ചു നോക്കാൻ പോലും പറ്റാത്തത്ര കുറഞ്ഞവേതനം പറ്റി ജീവിച്ചു വന്ന LKB ക്കാരെ പ്രോത്സാഹിപ്പിച്ചു, ബാങ്ക് നിക്ഷേപ വർധനക്ക് സ്വയമേവ മുന്നിട്ടിറങ്ങി പ്രവർത്തിച്ച്.

1940മുതൽ 1980 വരെ 40കൊല്ലം കൊണ്ട് നേടിയ 12. 5 കോടിരൂപയുടെ സ്ഥാനത്തു,വെറും 4, വർഷത്തെ ജീവനക്കാരുടെ ശ്രമഫലമായി 26. 5 കോടിരൂപയിൽ എത്തിച്ചു. LKB യെ ' A ' ക്ലാസ്സ് ബാങ്ക് ആക്കി ഉയർത്തി. ജീവനക്കാർക്ക് മറ്റ് ബാങ്ക്കാർക്ക് ലഭ്യമായ സേവന വേതന വ്യവസ്ഥക്ക് അർഹരാക്കാൻ, ഒരു പതിറ്റാണ്ടു നടത്തിയ പഠന നിരീക്ഷണ പ്രവർത്തനങ്ങളെ മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയാതെ പോയത് അവരുടെ സ്വാർത്ഥത ഒന്നുകൊണ്ടുമാത്രം.

ഗ്രാറ്റുവിറ്റി വെട്ടിപ്പ് തടഞ്ഞതും, വെറും 5 രൂപ മാത്രം പ്രതിഫലം നൽകി വര്ഷങ്ങളോളം ദിവസവേതനക്കരെ ചൂഷണം ചെയ്യുന്നതും, മിനിമം വേജസ്സും മിനിമം ബോണസും വര്ഷങ്ങളോളം നിഷേധിച്ചിരുന്നത,് തുടങ്ങി പലതും നിയമ പോരാട്ടങ്ങളിലൂടെ അർഹതയുള്ളവർക്ക് നേടിക്കൊടുക്കാൻ LKBEU (AIBEA)വിനു സാധിക്കുന്നതും ആ കാലഘട്ടത്തിൽ ആണ്.

അത് എന്റെ മാത്രം കഴിവല്ല ; എന്നാൽ എന്ത് വന്നാലും നേരിടാൻ തയ്യാറുള്ള നേതൃത്വം ഇല്ലാതെ അവ നേടാൻ കഴിയുമായിരുന്നെങ്കിൽ, എനിക്ക് മുന്നേ ആ വിഷയം പരിഹരിക്കാൻ കഴിഞ്ഞേനല്ലോ ?അല്ലെ ?

ബാങ്ക്കളുടെ ആരോഗ്യസംരക്ഷണം :

1960ൽ ബാങ്കിങ് മേഖലയിൽ ഉണ്ടായ അനിശ്ചിതത്വം, വീണ്ടും 1980ൽ =ബാങ്ക് ഓഫ് കൊച്ചിന്റെയും മറ്റും തകർച്ചകളാണ് AIBEA യെ ഗൗരവത്തിൽ ബാങ്കുകളുടെ ആരോഗ്യ സംരക്ഷണം പരമപ്രധാന അജണ്ടയാക്കാനും, ബാങ്ക് തല യൂണിയനുകൾക്ക് അതിന്റെ ഉത്തരവാദിത്തം പ്രത്യേകമായി ഏൽപ്പിക്കാനും നിർബന്ധിതരാക്കിയത്. ദൗര്ഭാഗ്യവശാൽ AIBEA ഏൽപ്പിച്ച ഉത്തരവാദിത്തം, അ തിന്റെ എല്ലാ അർത്ഥത്തിലും വ്യാപ്തിയിലും നടപ്പാക്കിയ ഒരേഒരു ബാങ്ക്തല യൂണിയൻ, LKBEU മാത്രമായി ചുരുങ്ങിയതാണ്, അതിനു നേതൃത്വം കൊടുത്തതിന്റെ പേരിൽ നോട്ടപ്പുള്ളിയാകാൻ ഇടയാക്കിയത്.

02-05-2003ൽ AIBEA യുടെ അനിഷേദ്യ നേതാവ് ശ്രീ. താരകേശ്വർ ചക്രബർത്തി അകാല ചരമം പ്രാപിച്ചതോടെ AIBEA ഉയർത്തിപ്പിടിച്ചുവന്ന ഉന്നത മൂല്യങ്ങൾ എല്ലാം അദ്ദേഹത്തോടൊപ്പം കുഴിച്ചുമൂടപ്പെടുന്ന സ്ഥിതി രൂക്ഷമായി.

ബാങ്കിലെ അഴിമതികളും പകൽക്കൊള്ളകളും തെളിവുകൾ സഹിതം -LKBEU സ്‌പെഷ്യൽ ജനറൽ മീറ്റിങ്-ചേർത്തല 21-10-2001എന്നെ പ്രത്യേകം അധികാരപ്പെടുത്തിയത്, അന്ന് AIBEA യുടെ കൂടി അനുമതി തേടിക്കൊണ്ട്, RBI ക്കും മറ്റും അയച്ചതിന്റെ പേരിലാണ് എന്നെ, 28-10-2002 ൽ LKB ഡിസ്മിസ് ചെയ്തത്.

താരകേശ്വറിന്റെ മരണത്തോടെ AIBEA ജെനെറൽ സെക്രട്ടറിയായി വന്ന ശ്രീ. C. H. വെങ്കടാചലം പക്ഷെ, അഴിമതിക്കാർക്ക് ഗുണകരമായ നയസമീപങ്ങൾ സ്വീകരിച്ചതോടെ ഞാനും എന്റെ കുടുംബവും പെരുവഴിയിലായി. ബാങ്കിങ് മേഖലയുടെ മൊത്തം തകർച്ചക്കും ആക്കം കൂട്ടുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞു മാറാൻ ആവില്ല. 28-10-2016ന് അയച്ച കത്ത് ഇത് വിശദമാക്കും

ആപത്തുകാലത്തു സഹായിച്ചുസഹകരിക്കേണ്ട ബാധ്യത ഉള്ള യൂണിയൻ നേതൃത്വമാകട്ടെ, സർക്കുലറുകളിലൂടെ വാഗ്ദാനങ്ങൾ നല്കിയതല്ലാതെ, സഹായിച്ചില്ല. എന്ന് മാത്രമല്ല വഞ്ചിച്ചു. അനോണിമസ് ലെറ്ററുകളും മറ്റും പ്രചരിപ്പിച്ചും വീട്ടിലേക്കയച്ചും കൂടാതെ ഫോണിലൂടെ വീട്ടുകാരെ നിരന്തരം ഭീഷണി പ്പെടുത്തിയും പീഡിപ്പിച്ചു ദ്രോഹിച്ചു. ഈ ഘട്ടത്തിലും സംഘടന എന്നെ വിശ്വസിച്ചു ഏൽപ്പിച്ച ബാങ്ക് സംരക്ഷണം, പലരോടും ഫല് ത്തിൽ ഭിക്ഷ തെണ്ടിക്കൊണ്ട് നടത്തി ഞാൻ മുന്നേറി.

1999-2000 ൽ മുംബയിൽ നിന്നും കേരളത്തിലേക്ക് ഒഴുകിയ, മാറാട് കലാപത്തിന്റ്‌റെ ധന സ്രോതസ്സ് എന്ന് ആരോപണം ഉള്ള HAWALA പണത്തിൽ, 336ൽ 229 കോടിരൂപയും വന്നത് LKB വഴിക്കായിരുന്നു. അതിന്റെ തെളിവുകൾ സഹിതം പാർലമെന്റിൽ Prof. A. K. Premajam M. P. വഴി എത്തിച്ചു. CBI, ED, Income -Tax dept. അന്വേഷണം തുടങ്ങിയതുമാണ്. 2000-2005 കാലത്തു കേരളത്തിൽ കർഷക ആത്മഹത്യകാൾ വളരെയേറെ കൂടിയിരുന്നു. NABRD കാർഷിക മേഖലയിൽ നൽകാൻ KSCARD Bank -കാർഷിക വികസന ബാങ്ക്‌നെ ഏൽപ്പിച്ച ഫണ്ട് വകമാറ്റി സ്വകാര്യ ലാഭം ലക്ഷ്യം വെച്ച് KSCARD ബാങ്ക് അധികാരികൾ (കോൺഗ്രസ് ഭരണം, )LKB ൽ രഹസ്യമായി നിക്ഷേപിച്ചു സ്വാർത്ഥനേട്ടം നടത്തുന്നതു കണ്ടെത്തി, RBI വഴിയും കേരള സർക്കാർ ( LDF മന്ത്രി ശ്രീ സുധാകരൻ )വഴിയും അന്വേഷണം നടത്തിയതോടെ യാണ് ആ കള്ള രഹസ്യ കച്ചവടം പൊളിച്ചുകൊണ്ട് വീടും കർഷകരിലേക്ക് വായ്‌പ്പാ സഹായം ലഭ്യമാക്കിയത്. അതോടെ ആത്മഹത്യകൾക്ക് വിരാമമിടാനും കഴിഞ്ഞു.

LKB ജീവനക്കാർക്ക് LIC annuity വഴി പെൻഷൻ ഉറപ്പാക്കാൻ അന്ന് LKB 7ൽ പരം കോടിരൂപ മുടക്കേണ്ടിയിരുന്നു. ഒരു വശത്തു സാവകാശം ചോദിക്കലും, മറുവശത്തു, കൊള്ളയടിക്കു ശേഷം ബാക്കി വന്നLKB ചണ്ടി ഏതെങ്കിലും വിധത്തിൽ മറ്റ് ബാങ്കിന്റ്‌റെ തലയിൽ തള്ളി, പത്ത് കാശു കൂടുതൽ അടിച്ചു മാറ്റാൻ പ്രൊമോട്ടർ പുരി RBI ഉന്നതരുമായി ധാരണ എത്തി, LIC പ്രൊവിഷൻ വെക്കുന്നത് 2006വരെ സമയം നീട്ടി മേടിച്ചിരുന്നു. MP മാർ തക്കസമയത്ത് സഹായിച്ചതുകൊണ്ട്, 2005ലെ ബാലൻസ് ഷീറ്റിൽ തന്നെ പ്രൊവിഷൻ വെപ്പിക്കാൻ സമ്മർദ്ദം ചെലുത്താൻ സാധിച്ചു. എന്നാലും പുരിയോടുള്ള RBI ഉന്നതരുടെ കള്ളക്കളിയാണ് 2005 ഒക്ടോബർ 6ന് അരങ്ങേറിയ LKB യെ ഫെഡറൽ ബാങ്കിൽ ലയിപ്പിച്ചു 450 കോടിരൂപ കൂടി പുരിക്ക് നേടിക്കൊടുക്കാനുള്ള RBI യുടെ രഹസ്യനീക്കം.

ശ്രീ. V. S. അച്യുതാനന്ദൻ അവർകളുടെ സന്നർബോച്ചിത ഇടപെടലോടെ ആ നീക്കം ഒരു മാസത്തിനുള്ളിൽ പൊളിച്ചടുക്കാൻ BEFI യുടെ FBSU എന്നെ സഹായിച്ചു.

2005-2006 കാലത്തു യഥാർഥ്യ ങ്ങൾ മറച്ചുവെച്ചു, LKB യെ HDFC ൽ പിന്നെ,ICICI ബാങ്കിലും ലയിപ്പിക്കാനുള്ള RBI രഹസ്യ പദ്ധതി തകർക്കാൻ എനിക്ക് സാധിച്ചതാണ് ബാങ്ക് മാനേജ്‌മെന്റിനും, RBI ഉന്നതർക്കും, യൂണിയൻ നേതാക്കളായ ശ്രീ. S. S. പിള്ളക്കും, സംസ്ഥാന / ദേശീയ AIBEA നേതാക്കൾക്കും എന്നോട് വൈരാഗ്യം വരാൻ കാരണം.

ബാങ്കിലെ നിക്ഷേപം 880 ൽ പരം കോടി രൂപ കൊള്ളയടിച്ച ഡൽഹിയിലെ പുരി ഗ്രൂപ്പിന്റെ ഔദാര്യം പറ്റിക്കൊണ്ട്, ബാങ്കിനെയും നിക്ഷേപകാരെയും കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ഇക്കൂട്ടർ കാട്ടുന്ന അതേആവേശം, AIBEA ആഹ് വാനങ്ങൾ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ ബാങ്കിങ് മേഖല ഇത്ര ശോച്യാവസ്ഥയിൽ പതിക്കുമായിരുന്നോ ?

ഇല്ല, ഇല്ലാ ഇല്ലേ ഇല്ല. എന്ന് തറപ്പിച്ചു പറയാൻ എനിക്ക് സാദിക്കും.

എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും, നേരത്തെ ചൂടിക്കാട്ടിയതു കൂടാതെ, 300ൽ പരം കോടിരൂപ എനിക്ക് LKB ക്ക് നഷ്ടംവരുത്താതെ നോക്കാൻ കഴിഞ്ഞെങ്കിൽ, AIBEA യും നേതാക്കളും ഒപ്പമുണ്ടായിരുന്നങ്കിൽ ഒരൊറ്റ പൈസ പോലും ബാങ്കിന് ബാങ്കിന് നഷ്ടപെടാതെ നോക്കാൻ സാധിച്ചെന് ല്ലോ ?

അങ്ങനെ എങ്കിൽ ബാങ്കുകളിൽ AIBEA പ്രതിനിധികളായി വർക്‌മെൻ ഡയറക്ടർമാർ കൂടിയുള്ള ബാങ്ക് തല സംഘടനകൾ എന്തുകൊണ്ട് ബാങ്ക് ധനം -പൊതുജനനിക്ഷേപങ്ങൾ കൊള്ളയടി തുടരുന്നത് ചെറുക്കുന്നതിൽ പരാജയപ്പെട്ടു എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശം ഇല്ലേ? ഒത്തുകളി തുടരുന്നതാണ്, ബാങ്കിങ് മേഖലയിലെ സർ വ നാശങ്ങൾക്കും കാരണമെന്ന് തറപ്പിച്ചു പറയാൻ എനിക്ക് ആകും. ഈ വസ്തുതകൾ പറയേണ്ട വേദികളിൽ തുറന്നു പറയാൻ ഞാൻ ധൈര്യം കാട്ടിയതു മുതലാണ് ഞാൻ പല നേതാക്കളുടെയും കണ്ണിലെ കരടായതും, അവർ എന്നെ ഒറ്റപ്പെടുത്തി പീഡിപ്പിക്കാനും, എന്നെ AIBEA വിരുദ്ധൻ, റിബൽ തുടങ്ങി പലപല വിശേഷണങ്ങൾ ചാർത്തി, പട്ടിണിക്കിടാൻപോലും തയ്യാർ ആയതും.
ഈശ്വര കൃപ ഒന്ന്‌കൊണ്ട് ഇതുവരെ പിടിച്ചുനിന്നു.
നീണ്ട 16കൊല്ലം ഞാനും എന്റെ കുടുംബവും ഇവർ കാട്ടിക്കൂട്ടിയ എല്ല മനുഷ്യാവകാശ ലംഘനങ്ങളും സഹിച്ചത് പോരെ ?
മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്തിട്ടുണ്ട്.

ജീവിക്കാനും ബാങ്കിന്റെ ആരോഗ്യ് സംരക്ഷണദൗത്യം നിര്വഹിക്കാനുമായി ഇതിനകം പലരോടായി ഇരന്നു മേടിച്ച 16 ലക്ഷതിലധികം തുക അവർക്ക് തിരികെ നൽകാൻ ഞാനും ബാധ്യധ്യസ്ഥനാണു.

LKBEU 2002ൽ നൽകിയ വാഗ്ദാനം അനുസരിച്ച് റിട്ടയർമെന്റ് വരെ പൂർണ ശമ്പളവും (28-10-2002 മുതൽ 31-01-2010, വരെ ) അതിനു ശേഷം പെൻഷൻ തുകക്ക് തുല്യമായതും LKBEU എനിക്ക് തരാൻ ബാധ്യസ്ഥർ ആണ്. LKB തകർന്നപ്പോൾ CBoP ൽ ലയിപ്പിച്ചു. LKBEU അങ്ങനെ CBoPEU ആയി. ഇപ്പോൾ HDFCBEU ആണ്. AIBEA/AKBEF ഉൾപ്പെടെ നേതാക്കളോട് നേരിട്ടും ജസ്റ്റിസ്. V. R. കൃഷ്ണയ്യർ ഉൾപ്പെടെ പലരും ഉപദേശിച്ചെങ്കിലും, നേതാക്കളുടെ മനസ്സലിഞ്ഞില്ല.
അവർ ക്രൂരത തുടർന്നു.

AIBEA ജനറൽ സെക്രട്ടറി ആകട്ടെ AIBEA എംബ്ലം LKBEU വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും എന്റെ യൂണിയൻ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്നതും തടഞ്ഞിരുന്നു.

വ്യക്തിപരമായി അഴിമതിക്കെതിരെ പ്രവർത്തിച്ചാലും കാമത്തു വിജയിക്കും. അന്ന് കമ്മത്തിന്റ്‌റെ ഫോട്ടോയിൽ മാലചാർത്താൻ (റീത്ത് ) അദ്ദേഹത്തിനു സന്തോഷമേയുള്ളു എന്ന് പറഞ്ഞത്, AKBEF കോട്ടയം സമ്മേളനഹാളിൽ 20ൽ പരം നേതാക്കളുടെ സാന്നിധ്യത്തിലും ആണ്.

ശ്രീ C. H. വെങ്കടാചലം അവർകളുടെ ആഗ്രഹം സാധിക്കാൻ സ്വാഭാവിക മരണം ഇകാലമത്രയും ഞാനും കാത്തിരുന്നു. പക്ഷെ, ദൈവം അനുഗ്രഹിച്ചില്ല. അതുകൊണ്ട്, സ്വന്തമായി അതിനു ശ്രമിക്കുകയാണ്. പരാജിതനാകാതിരിക്കാൻ, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എന്റെ സഹധർമിണി ഗീത, മക്കൾ, പേരക്കുട്ടികൾ ബന്ധുക്കൾ ആത്മസുഹൃത്ക്കൾ ഏവരോടും മാപ്പ് യാചിക്കുന്നു.

ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും അവർ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഭത്താവോ, അച്ഛനോ, അപ്പൂപ്പനോ ആകാൻ എന്റെ മാനസിക അവസ്ഥയും ഉത്തരവാദിത്തബാഹുല്യവും നിമിത്തം എനിക്ക് കഴിയാതെ വന്നിട്ടുണ്ട്. അതിനു എന്തുതന്നെ പ്രായശ്ചിത്തം ചെയ്താലും മതിയാവില്ല. എന്നോട് ക്ഷിമിക്കുക എന്ന് വിനീതമായി ഓരോരുത്തരോടും യാചിക്കുന്നു.

കടപ്പാട് :
തീർത്താൽ തീരാത്തത്ര കടപ്പാടുകൾ പലരോടും ഉണ്ട്. സാമ്പത്തികമായും അല്ലാതെയും മറ്റു പല രൂപത്തിലും സഹായിച്ചു സഹകരിച്ചാവകാരോടെല്ലാം എന്റെ ആത്മാവിൽതട്ടിയുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

ജോലിയും കൂലിയും ഒന്നും ഇല്ലാതിരുന്ന കാലത്ത്, എന്നെയും കുടുംബത്തെയും ജീവൻ നിലനിർത്താൻ സ്വന്തം പെൻഷൻ തുകയും കൂടാതെ ഭർത്താവിന്റെ വരുമാനത്തിൽ നിന്നുപോലും സാമ്പത്തിക സഹായം, 6 വർഷത്തോളം തന്നത്, എന്റെ ഇളയ സഹോദരി പള്ളുരുത്തിയിലെ വനജ വിജയേന്ദ്ര നായ്ക് ആണ്.

2010 ൽ പരിചയപ്പെടുന്നത്വരെ, ബാങ്കിലെ കേസിൽ എല്ലാം നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചു, ആശ നഷ്ടപെട്ടിരിക്കുകയായിരുന്നു, ഞാൻ. പക്ഷെ, Adv. K. K. അഷ്‌കർ കടന്നു വന്നതോടെ കഥയാകെ മാറി. നിരവധി മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കാനും തിരുത്തൽ നടപടികൾ എടുപ്പിക്കാനും സാധിച്ചു. HDFC ബാങ്കിന്റ്‌റെ ബാലൻസ് ഷീറ്റിലെ വഞ്ചനാപരമായ അക്കൗണ്ടിങ് സമ്പന്തിച്ചു ശക്തമായ നിലപാട് എടുത്തു, തെറ്റ് തെറ്റുതിരുത്തൽ ശ്രമങ്ങൾ ബാങ്കിൽ സ്വീകരിക്കേണ്ട നിർബന്ധം സാഹചര്യം സൃഷ്ടിക്കാൻ സാധിച്ചു. ഇൻകം ടാക്‌സു (TDS ) പിടിച്ചത്‌പോലും സർക്കാറിലേക്ക് അടക്കാതെ തിരിമറി നടത്തിയതിനു HDFC. Bank MD നേരിട്ട് ADDL. CJM കോടതിയിൽ ഹാജരാകാൻ സമൻസ് ആയി.
Adv. അഷ്‌കർ എടുത്ത മാസങ്ങൾ നീണ്ട അത്യധ്വാനത്തിനു അനുസരിച്ച്ഉള്ള അഡ്വക്കേറ്റ് ഫീസ് കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.

Adv. ജോൺ ജോസഫ്.
വഴിയാണ് Adv. പ്രശാന്ത് ഭൂഷൺ മായി ബന്ധപെടുന്നതും ബാങ്ക് അഴിമതികൾക്കെതിരെ സുപ്രീം കോർട്ടിൽ കേസ് ഫയൽ ചെയ്യാൻ നീക്കം നടന്ന്‌നതും.

ചുരുങ്ങിയതു രണ്ട് ആഴ്ച ഡൽഹിയിൽ താമസിച്ചു, അഡ്വക്കേറ്റ്മാരെ കേസിന്റെ വിശദാംശങ്ങൾ പഠിപ്പിക്കണം എന്ന് വന്നപ്പോൾ ഞാൻ കുഴങ്ങി. സാമ്പത്തികവും ആരോഗ്യസ്ഥിതിയും പ്രശ്‌നമായി. ബ്രഹുത്തായ ഡോക്യുമെന്റ് ശേഖരം എല്ലാം സ്‌കാൻ ചെയ്തും ഹാർഡ് കോപ്പികൾ പ്രത്യേകം ഫയലുകൾ ആക്കിയും സ്പീഡ് പോസ്റ്റ് വഴി അയച്ചു കഴിഞ്ഞു. എന്നാൽ മറ്റു അസൗകര്യങ്ങൾ പ്രതിബന്ധമുണ്ടാക്കി.

ശ്രീ. B. T. ജോർജ്.
യാദിർശ്ചികമായി BTH ൽ 2014ന് കണ്ടുമുട്ടിയത് മുതൽ എന്നെ ഏറെ സഹായിച്ചുവരുന്ന വ്യക്തിയാണ്. ഇതുവരെ ഞാൻ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പല ദിക്കിലും വിതരണം ചെയ്തു സഹായിച്ചുവരുന്നു. ബാക്കി യുള്ളവയും വിറ്റുതീർത്തു, കോര്പറേഷൻ ബാങ്കലെ എന്റെ പേരിലുള്ള (ഒരു ലക്ഷത്തോളം )ലോൺ തീർക്കാൻ സഹായിക്കാൻ അപേക്ഷ. Adv. ജോൺ ജോസഫ് എനിക്ക് തരാനുള്ള തുകയും ഈ ലോൺ ക്ലോസ് ചെയ്യാൻ ഉപയോഗിക്കാൻ അപേക്ഷ.

പ്രിന്റിങ് നടത്തിയും അദ്ദേഹത്തിന്റെ പഴയ മൊബൈൽ തന്ന് എ്‌ന്നെയും സോഷ്യൽ മീഡിയ യുടെ ഭാഗമാകാൻ സഹായിച്ചു സഹകരിച്ച ശ്രീ കൃഷ്ണ കുമാർ (prism prints ), മൊബൈൽ ഉപയോഗവും മറ്റും കഷ്ടപ്പെട്ട് എന്നെ പഠിപ്പിക്കാൻ സന്മനസ്സ് കാട്ടിയ മൊബൈൽ ടെക് എക്‌സ്‌പേർട് ശ്രീ സലാഹുമുഹമ്മദ് (Adv.ജോൺ ജോസഫ്ന്റ്‌റെ വോട്ടേഴ്സ് അലൈൻസിൽ ജോലി) തുടങ്ങിയവർക്കെല്ലാം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള കൃതഞ്ഞത.

' ലോക സമസ്ത :
സുഖിനോ ഭവന്തു :'
എന്ന പ്രാർത്ഥനയോടെ,
ഏവരോടും ക്ഷമയാചിച്ചുകൊണ്ട് വിട പറയുന്നു.

നന്ദി, നമസ്‌കാരം !
V. P. Kamath.
13-12-2017