സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിലെ നായികമാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സായ് പല്ലവി ചെയ്ത് മലരാണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളതും ഈ റോൾ തന്നെയാണ്. എന്നാൽ, സിനിമയിലെ നായകനായ ജോർജ്ജിനെ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ചത് സെലിനായിരുന്നു. അൽപ്പസ്വൽപ്പം തന്റേടിയും ധൈര്യശാലിയുമായ സെലിനെ പോലെ തന്നെയാണ് ഈ വേഷം വെള്ളിത്തിരയിൽ ഭംഗിയാക്കിയ മഡോണയും. ആട്ടവും പാട്ടും കൂട്ടുകാരുമായി ചുറ്റിയടിക്കുന്ന പ്രകൃതക്കാരിയാണ് മഡോണ. അവിചാരിതമായാണ് അഭിനയ രംഗത്തെത്തിയത്. സിനിമ ഹിറ്റായതോടെ ഇപ്പോൾ മോഡണയെ തേടി കൂടുതൽ അവസങ്ങളും എത്തുന്നുണ്ട്.. എങ്ങനെയാണ് അവിചാരിതമായി സിനിമയിലേക്ക് എത്തിയതെന്ന് മഡോണ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അഭിനയിക്കാൻ പോവുകയാണെന്ന് ചിന്തിക്കാൻ പോലും തനിക്കെ സമയം കിട്ടിയിരുന്നില്ലെന്നാണ് മഡോണ പറയുന്നത്. അതിനുമുമ്പ് എന്നെ സിനിമയിലെടുത്തുവെന്നും മോഡണ പറുന്നു. പാട്ടുകാരിയെന്ന നിലയിലാണ് മഡോണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പഠിക്കുന്ന കാലത്ത് ഒരു നാടകത്തിൽ പോലും മോഡോണ അഭിനയിച്ചിട്ടില്ല. ഈ കാലത്തെ കുറിച്ച് മഡോണ പറയുന്നത് ഇങ്ങനെ:

പഠിക്കുന്ന കാലത്തൊന്നും ഞാൻ അഭിനയിച്ചിട്ടില്ല. പാട്ടാണ് ക്രേസ്. ചെറുപ്പംമുതലേ പഠിക്കുന്നുണ്ട്. കൊച്ചിയിൽ ഞങ്ങൾക്കൊരു മ്യൂസിക് ടീമുണ്ട്. പിന്നെ ടിവി ഷോസ്. അത്യാവശ്യം സ്റ്റേജ് ഷോ വേറെയും. സാമാന്യം നല്ല ഭ്രാന്താണ് മഡോണയ്ക്ക് പാട്ടിനോട്. ബാംഗ്ലൂർ ൈക്രസ്റ്റ് കോളേജിലെ ഡിഗ്രി പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോ സംഗീതം മതിയെന്ന് ഉറപ്പിച്ചു. എറണാകുളത്ത് പിജിക്ക് ചേർന്നെങ്കിലും പാട്ടിനുവേണ്ടി അതും വിട്ടു.

പാട്ടും കൂട്ടുമായി നടക്കുന്നതിനിടയിലാണ് പ്രേമത്തിന്റെ ഓഡിഷനുപോയത്. അഭിനയിക്കാൻ അവസരം കിട്ടുമെന്നൊന്നു കരുതിയിരുന്നില്ല. സംവിധായകൻ അൽഫോൻസിന്റെ വിളി വന്നതും നേരെ ലൊക്കേഷനിലേക്ക്. സെലിനെ അൽഫോൻസ് ചേട്ടൻ ശരിക്കും ഒളിപ്പിച്ചുവെക്കുകയായിരുന്നു. ഞാനും ആരോടും പറഞ്ഞില്ല അഭിനയിക്കുന്ന വിവരം. സിനിമ കണ്ടപ്പോ പലരും ചോദിച്ചു എന്റെ മഡോണ നീ നായികയായോ എന്ന് പലരു ചോദിച്ചു.

പ്രേമം ഹിറ്റായതോടെ തമിഴിലേക്ക് പറക്കാൻ ഒരുങ്ങുകയാണ് മഡോണ. പ്രേമത്തിന്റെ സൗണ്ട് ഡിസൈനിങ് ചെയ്ത വിഷ്ണു വഴിയാണ് തമിഴിൽ അവസരം വന്നു ചേർന്നത്. കുമാരസ്വാമിയുടെ ചിത്രത്തിൽ നായികയായാണ് പ്രേമത്തിലെ സെലിൻ. സിനിമയുടെ പേര് ഉറപ്പിച്ചിട്ടില്ല. ന്തിനെയും ധൈര്യപൂർവ്വം നേരിടുന്ന വ്യക്തിയായതിനാൽ സിനിമാ സൈറ്റിലും മഡോണ ഒറ്റയ്ക്കാണ്. അമ്മ എപ്പോഴും വിളിച്ച് ചോദിക്കും. മോളേ ഞാൻ വരണോയെന്ന്. ഒറ്റയ്ക്ക് ശീലിക്കുന്നതല്ലേ നല്ലത്. അമ്മയെ ബുദ്ധിമുട്ടിക്കണ്ടല്ലോയെന്നാണ് മഡോണ പറയുന്നത്.

സെലിന്റെ കുറച്ചധികം സ്വഭാവമുണ്ട് മഡോണയ്ക്ക് എന്നു തോന്നുന്നു. അത്യാവശ്യം മെച്ച്യൂരിറ്റി, ബന്ധങ്ങളിൽ ഉറച്ചു പോകുന്ന പ്രകൃതം. അങ്ങനെയാണോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാകും. മോർ ഓർ ലെസ് ഞാൻ തന്നെയാണ് സെലിനെന്നും മഡോണ പറയുന്നു.

കേലഞ്ചേരിക്കടുത്ത് കടയിരിപ്പിലാണ് മഡോണയുടെ വീട്. അച്ഛൻ ബേബി സി ദേവസ്യ, കണ്ണൂർ സ്വദേശി. അമ്മ ഷൈലാ ബേബി, കൊല്ലത്തുകാരി. അച്ഛന്റെ ബിസിനസ്സ് കോഴിക്കോട്ടാണ്. അതുകൊണ്ട് അവിടെയും താമസിച്ചിട്ടുണ്ട്. +2ക്കാരിയായിരിക്കുമ്പോൾ മഡോണയ്ക്ക് ഒരു ഭാഗ്യമുണ്ടായി. ഒരു കുഞ്ഞനിയത്തി പിറന്നു, മിഷേൽ. ഇപ്പോൾ അവളാണ് മഡോണയുടെ ജീവൻ. പ്രേമത്തിലെ നായിക ആണെങ്കിലും പ്രേമം ഇപ്പോഴുമില്ലെന്നാണ് സെലിൻ പറയുന്നത്. ശരിക്കുള്ള പ്രണയം ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും താരം പറയുന്നു.