- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനെ കപ്പലിൽ കണ്ടെത്തി; പ്രേമം സിനിമ ചോർന്നത് സെൻസർ ബോർഡിൽ നിന്ന്; പൊലീസ് പിടികൂടിയത് മൂന്ന് താൽക്കാലിക ജീവനക്കാരെ; സെൻസർ കോപ്പി പെൻ ഡ്രൈവിൽ ഇവർ കടത്തിയെന്ന് പൊലീസ്; കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജൻ ഇൻർനെറ്റിൽ പ്രചരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെൻസർ ബോർഡ് ഓഫീസിലെ മൂന്ന് താൽകാലിക ജീവനക്കാരാണ് പിടിയിലായത്. അരുൺ, ലിജിൻ, കുമാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സെൻസർ ബോർഡിൽ നിന്ന് പെൻ ഡ്രൈവിൽ സിനിമ ചോർത്തി വീട്ടിൽ കൊണ്ട് പോയി കാണുക ഇവരുടെ പതിവായിരുന്നു. ഇതിൽ നിന
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജൻ ഇൻർനെറ്റിൽ പ്രചരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെൻസർ ബോർഡ് ഓഫീസിലെ മൂന്ന് താൽകാലിക ജീവനക്കാരാണ് പിടിയിലായത്. അരുൺ, ലിജിൻ, കുമാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സെൻസർ ബോർഡിൽ നിന്ന് പെൻ ഡ്രൈവിൽ സിനിമ ചോർത്തി വീട്ടിൽ കൊണ്ട് പോയി കാണുക ഇവരുടെ പതിവായിരുന്നു. ഇതിൽ നിന്നാണ് ഇന്റർനെറ്റിൽ സിനിമയെത്തിയതെന്നാണ് കണ്ടെത്തൽ. പ്രേമം കൂടാതെ മറ്റ് സിനിമകളും ഇവർ ചോർത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് ചെയ്തത്. ഇവരാണ് സിനിമ ചോർത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ്.
ചിത്രാഞ്ജലിയിലെ സെൻസർ ബോർഡ് ഓഫീസിൽ നിന്ന് പെൻ ഡ്രൈവിൽ സിനിമ ചോരുന്നത് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. പൊലീസ് വിശദീകരണം ഇങ്ങനെ: സെൻസർ ബോർഡിലെ മൂന്ന് പേർ പെൻ ഡ്രൈവിൽ സിനിമ പുറത്ത് എത്തിച്ചു. വീട്ടിൽ സിനിമ കണ്ടെതിന് ശേഷം അത് കൂട്ടുകാർക്ക് നൽകി.. അങ്ങനെ കടയ്ക്കലിലെ ഒരാളുടെ കൈയിലെത്തി. ഇയാളിൽ നിന്ന് സിനിമ കിട്ടിയ കുട്ടികളാണ് നെറ്റിൽ അപ് ലോജഡ് ചെയ്തത്. ഇങ്ങനെ ചോർന്ന സിനിമ വാട്‌സ് ആപ്പിലൂടേയും പ്രചരിച്ചു. കൊല്ലത്തെ ഒരാൾ ഇത് എഡിറ്റ് ചെയ്ത് ഒരുമിച്ചാക്കിയെന്നും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ വരും ദിനങ്ങളിൽ ഉണ്ടാകും.
അതീവ രഹസ്യമായാണ് സെൻസർ ബോർഡിൽ സിനിമകൾ സൂക്ഷിക്കേണ്ടത്. സെൻസർ കഴിഞ്ഞു കഴിഞ്ഞാലും ആ കോപ്പി പുറത്തുകൊടുക്കാൻ പാടില്ല. ലാഘവത്തോടെയാണ് ഇവിടെ സിനിമകൾ കൈകാര്യം ചെയ്തതെന്ന് കൂടിയാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഐടി വിദഗ്ധരും വിദ്യാർത്ഥികളും അടക്കമുള്ള വലിയൊരു സംഘം ഇതിന് പിന്നിലുണ്ട്. അരുൺ, ലിജിൻ, കുമാർ എന്നിവരുടെ വീട്ടിലെ ലാപ് ടോപ്പിൽ നിന്ന് പൊലീസ് സിനിമയുടെ കോപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാകും കൂടുതൽ അറസ്റ്റുകൾ നടക്കുക. ഇവർ സാമ്പത്തിക ലക്ഷ്യത്തോടെയാണ് സിനിമ ചോർത്തുന്നതെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വെറുമൊരു രസത്തിന് പതിവായി നടത്തിയ മോഷണമാണിതെന്നാണ് പൊലീസിന്റെ നിഗമനം.
ഇതോടെ പ്രേമം സിനിമയുടെ ചോർച്ചയുമായി ബന്ധപ്പെട്ട സിനിമാ പ്രവർത്തകർക്ക് മേൽ വീണ സംശയവും മാറുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഇതിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇത്തരത്തിൽ അന്വേഷണം നടന്നു. എന്നാൽ ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്താനുള്ള തെളിവുകൾ ഒന്നും പൊലീസിന് കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് ഇന്റർനെറ്റിൽ ചിത്രം ലോഡ് ചെയ്തവരെ കണ്ടെത്തിയതും അതിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയത്. ഇതിനിടെയാണ് സെൻസർ ബോർഡ് പ്രതിസ്ഥാനത്ത് എത്തുന്നത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ആന്റി പൈറസി സെല്ലുമായി സെൻസർ ബോർഡ് സഹകരിച്ചിരുന്നില്ല. സിനിമയുടെ സിഡികൾ നൽകുക പോലും ചെയ്തില്ല. തുടർന്ന് കോടതി ഉത്തരവുമായെത്തി പൊലീസ് സിഡികൾ റെയ്ഡിലൂടെ പിടിച്ചെടുക്കുകയായിരുന്നു.
കേരളത്തിലെ സെൻസർ ബോർഡ് ഓഫീസിൽ പുതിയ സിനിമകൾ ഒട്ടും സുരക്ഷിതമല്ലെന്ന സൂചനയാണ് പ്രേമവുമായി ബന്ധപ്പെട്ട അന്വേഷണം തെളിയിക്കുന്നത്. അതിനിടെ താൽക്കാലിക ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് കേസ് ഒതുക്കി തീർക്കാനാണ് ശ്രമമെന്ന് സിനിമാപ്രവർത്തകരും ആരോപിച്ചു. താൽക്കാലിക ജീവനക്കാർക്ക് കോപ്പി കിട്ടിയ സാഹചര്യം ഉണ്ടാക്കിയത് മുതിർന്ന് ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് വിശദമായ അന്വേഷണം നടത്തണം. ഈ ജീവനക്കാർക്ക് കോപ്പി കടത്താൻ അവസരമൊരുക്കിയത് ഗൗരവത്തോടെ കാണണം. ഇതിലെ കള്ളക്കളികൾ എല്ലാം പുറത്തുവരണമെന്ന് പ്രേമം സിനിമയുടെ വിതരണക്കാരനായ ഷാജി നടേശൻ പറഞ്ഞു. വളരെ ലാഘവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഷാജി നടേശൻ പറഞ്ഞു.
പ്രേമം സിനിമയുടെ ചോർത്തലിൽ കൂടതുൽ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തുവരുമെന്ന് കെഎസ്എഫ്ഡിസി ചെയർമാൻ രാജ്‌മോഹൻ ഉണ്ണിത്താനും പ്രതികരിച്ചു.