- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻസറിങ്ങിന് സിനിമ നൽകുന്നവർ സൂക്ഷിക്കുക; ഇനിയും വ്യാജന്മാർ എത്തിയേക്കാം; ചിത്രാഞ്ജലിയിൽ കോപ്പികൾ സൂക്ഷിക്കുന്നത് അശ്രദ്ധമായി; പ്രേമത്തിന്റെ വ്യാജനിൽ തെളിയുന്നത് സെൻസർ ബോർഡ് കോപ്പി
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജൻ ഇറങ്ങിയതിന് പിന്നിൽ സെൻസർ ബോർഡ് ഓഫീസെന്ന നിഗമനത്തിൽ ആന്റി പൈറസി സെൽ. സിനിമയുടെ നിർമ്മാതാവ് അൻവർ റഷീദ് നൽകിയ മൊഴിയും തെളിവുകളും വിശകലനം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘം ഈ ധാരണയിൽ എത്തുന്നത്. അതിനിടെ ഇന്റർനെറ്റ് വഴി പ്രചരിച്ച പ്രേമം സിനിമയും സെൻസർബോർഡിന് നൽകിയ സിനിമയുടെ പകർപ്പും സാമ്യമുള്ളതാ
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജൻ ഇറങ്ങിയതിന് പിന്നിൽ സെൻസർ ബോർഡ് ഓഫീസെന്ന നിഗമനത്തിൽ ആന്റി പൈറസി സെൽ. സിനിമയുടെ നിർമ്മാതാവ് അൻവർ റഷീദ് നൽകിയ മൊഴിയും തെളിവുകളും വിശകലനം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘം ഈ ധാരണയിൽ എത്തുന്നത്. അതിനിടെ ഇന്റർനെറ്റ് വഴി പ്രചരിച്ച പ്രേമം സിനിമയും സെൻസർബോർഡിന് നൽകിയ സിനിമയുടെ പകർപ്പും സാമ്യമുള്ളതാണെന്ന് ആന്റി പൈറസി വിഭാഗം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച സെൻസർബോർഡ് ഓഫീസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. മെയ് 19, 26 തീയതികളിൽ 'പ്രേമം' സിനിമയുടെ പകർപ്പ് സെൻസർബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 19ന് സമർപ്പിച്ച ചലച്ചിത്രത്തിന്റെ കോപ്പിയും ഇന്റർനെറ്റിലൂടെ പ്രചരിച്ച കോപ്പിയും തമ്മിലാണ് സാമ്യമുള്ളത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സെൻസർബോർഡ് ഓഫീസിലെത്തിയ, ആന്റി പൈറസി സെൽ ഡിവൈ.എസ്‌പി. എം.ഇക്‌ബാൽ ഇൻസ്‌പെക്ടർ ഡി.കെ.പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സെൻസർ ഓഫീസർ, മറ്റ് ജീവനക്കാർ എന്നിവരിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് മെയ് 19ന് സമർപ്പിച്ച ചലച്ചിത്രത്തിന്റെ പകർപ്പും ഇന്റർനെറ്റിലൂടെ പ്രചരിച്ചതും തമ്മിൽ സാമ്യമുള്ളതാണെന്ന് കണ്ടെത്തിയത്.
ചിത്രത്തിന്റെ സെൻസറിംഗിനായി നിർമ്മാതാവ് പ്രിന്റ് നൽകുന്നത് മെയ് 19നാണ്. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങളോടെ മറ്റൊരു പ്രിന്റ് 25ന് അണിയറക്കാർ സെൻസർ ബോർഡിനു നൽകിയിരുന്നു. ആ കോപ്പിയാണ് 29ന് റലീസ് ചെയ്തത്. പ്രചരിക്കുന്ന വ്യാജൻ ആദ്യം നൽകിയ പ്രിന്റിന്റെ കോപ്പിയെന്ന് ആന്റി പൈറസി സെൽ കണ്ടെത്തിയതിനാലാണ് അന്വേഷണം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസറിങ് സെന്ററിലേക്ക് എത്താൻ കാരണം. മെയ് 19ന് നൽകിയ പ്രിന്റിന്റെ കോപ്പി ഓഫീസിലുള്ളവർ തന്നെ എടുത്തിരിക്കാമെന്നാണ് നിഗമനം. അവസാന പ്രിന്റിൽ നിന്നും ചില വ്യത്യാസങ്ങൾ 19ന് നൽകിയ പ്രിന്റിലുണ്ട്. രണ്ട് പ്രിന്റുകളും പരിശോധിച്ച ശേഷമാണ് ആദ്യ പ്രിന്റിൽ നിന്നാണ് വ്യാജൻ ജനിച്ചതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. സെൻസറിങ് ഓഫീസിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. സെൻസറിംഗിനായി എത്തുന്ന പ്രിന്റുകൾ യാതൊരു ശ്രദ്ധയുമില്ലാതെയാണ് അവിടെ സൂക്ഷിച്ചിരിക്കുന്നതെന്നും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ സെൻസർ ബോർഡ് ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ ആന്റി പൈറസി സെൽ ചോദ്യംചെയ്‌തേക്കും. ഇതോടൊപ്പം സെൻസർ ബോർഡിൽ നൽകിയ ചിത്രത്തിന്റെ ഡി.വി.ഡി. നൽകാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. 'പ്രേമ'ത്തിന്റെ നിർമ്മാതാവ് അൻവർ റഷീദിൽനിന്ന് ആന്റി പൈറസി സെൽ ഉദ്യോഗസ്ഥർ തിങ്കളാഴ്ച മൊഴിയെടുത്തു. സിനിമ തിയേറ്ററുകളിൽ എത്തുന്നതിനുമുമ്പ് ആരൊക്കെ അത് കൈകാര്യം ചെയ്തിരുന്നുവെന്നും ആരിൽനിന്നാകാം ചിത്രത്തിന്റെ പകർപ്പ് ചോർന്നതെന്നുമുള്ള സംശയങ്ങളുമാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് പങ്കുെവച്ചത്. അതേസമയം, 'പ്രേമം' ചോർന്നതുസംബന്ധിച്ച നിർണായക വിവരങ്ങൾ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. ചിത്രത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനോടും മൊഴിനൽകാൻ ആവശ്യപ്പെട്ട് ആന്റി പൈറസി സെൽ നോട്ടീസ് നൽകിയിരുെന്നങ്കിലും സുഖമില്ലെന്ന കാരണത്താൽ അദ്ദേഹം മൊഴിനൽകാൻ എത്തിയിരുന്നില്ല.
അതിനിടെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്ന ചെന്നൈയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ആന്റി പൈറസി ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സിനിമയുടെ അണിയറ പ്രവർത്തകരിൽ ചിലരേയും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.