- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെയൊരു ആന്റി പൈറസി സെൽ ആവശ്യമുണ്ടോ? നാലു വർഷത്തിനിടെ 162 കേസ് പിടിച്ചു: ആരും ജയിലിലായില്ല; ഇതൊക്കെ തന്നെ പ്രേമം കേസിലും സംഭവിക്കും; നിയമം മാറിയില്ലെങ്കിൽ വ്യാജന്മാർ ഇനിയും വിലസും
തിരുവനന്തപുരം: പ്രേമം സിനിമ ചോർന്നതിനുശേഷം സിനിമകൾ കോപ്പിയടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉയരുന്നത്. തീയറ്റർ സമരത്തിലേക്കും സിനിമാ പ്രവർത്തകരുടെ സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും വരെ കാര്യങ്ങൾ എത്തി. സിനിമ ചോർന്നത് സർക്കാർ നിയമിച്ച സെൻസർബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്ന നിലയിലേക്കാണ് അന്വേഷണം നീങ്ങുന
തിരുവനന്തപുരം: പ്രേമം സിനിമ ചോർന്നതിനുശേഷം സിനിമകൾ കോപ്പിയടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉയരുന്നത്. തീയറ്റർ സമരത്തിലേക്കും സിനിമാ പ്രവർത്തകരുടെ സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും വരെ കാര്യങ്ങൾ എത്തി. സിനിമ ചോർന്നത് സർക്കാർ നിയമിച്ച സെൻസർബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്ന നിലയിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഇതിനെതിരെയുള്ള സമ്മർദങ്ങൾ ഒരു വഴിക്ക് വരുമ്പോഴും അനുദിനം പുതിയ പുതിയ കണ്ടെത്തലും അറസ്റ്റുകളുമായി അന്വേഷണസംഘം മുന്നേറുകയാണ്.
പക്ഷേ പ്രതികൾക്ക് എന്തു ശിക്ഷ വാങ്ങിക്കൊടുക്കും എന്ന സിനിമാക്കാരുടെ ചോദ്യത്തിനു മുന്നിൽ ആന്റിപൈറസി സെല്ലിലെ ഉദ്യോഗസ്ഥർക്കു മറുപടിയില്ല. എന്തൊക്കെ കോളിളക്കം സൃഷ്ടിച്ചാലും പ്രതികൾ ജാമ്യത്തിലിറങ്ങി പൊടിയും തട്ടി പോകുമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. അതുകൊണ്ടുതന്നെ തങ്ങളുടെ വകുപ്പ് വെറും 'മിഷൻ ഇംപോസിബിൾ' ആണെന്നാണ് പല ഉദ്യോഗസ്ഥരുടേയും വിലയിരുത്തൽ. ഒരു ഫലവും ലഭിക്കാതെ പണിയെടുക്കുന്നതിനേക്കോൾ നല്ലത് മറ്റേതെങ്കിലും വകുപ്പിലേക്ക് മാറുന്നതോ, ലീവ് എടുത്ത് വീട്ടിൽ ഇരിക്കുന്നതോ ആണെന്നാണ് ഉന്നത പലരുടേയും നിലപാട്. 'ഓപ്പറേഷൻ പ്രേമം' ഏറ്റെടുത്തിരിക്കുന്ന ഉദ്യോഗസ്ഥരിൽ ചിലർ കഴിഞ്ഞ ദിവസം മുതൽ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്. ചിലർ ലീവിനു ശ്രമിക്കുന്നുമുണ്ട്.
ഇന്ത്യൻ കോപ്പിറൈറ്റ് ആക്ട് 1957, ഐടി ആക്ട് 2000 എന്നീ നിയമങ്ങൾ അനുസരിച്ചാണ് സിനിമാ മോഷണം അന്വേഷിക്കുന്നത്. ഐടി ആക്ട് സെക്ഷൻ 67, ഐപിസി സെക്ഷൻ 292 എന്നി ഉപവകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതികൾക്ക് അമ്പതിനായിരം മുതൽ രണ്ടു ലക്ഷം വരെ പിഴയടച്ച് ജാമ്യത്തിലിറങ്ങാവുന്ന അത്രയും ദുർബലമാണ് ഈ വകുപ്പുകൾ എന്നതാണ് ഉദ്യോഗസ്ഥരുടെ സങ്കടം. 2011 ജൂലെ 27 മുതലാണ് കേരളത്തിൽ സിനിമാ മോഷണം തടയാൻ ആന്റി പൈറസി സെല്ലിനു രൂപം നൽകിയത്. ക്രൈം വിഭാഗത്തിലെ ഒരു എഡിജിപിക്കു കീഴിൽ, ഒരു എസ്‌പി, ഒരു ഡിവൈഎസ്‌പി, ഒരു സിഐ, രണ്ട് എസ്‌ഐമാർ ഇങ്ങനെ അഞ്ച് ഉദ്യോഗസ്ഥരുടെ ചുമലിലാണ് കേരളത്തിലെ സിനിമാമോഷണം തടയാനുള്ള ചുമതല.
2015 ഏപ്രിൽവരെ 162 കേസുകൾ പിടികൂടി. എന്നാൽ ഇത്രയും കേസിൽ ഒരു പ്രതിപോലും ഇപ്പോൾ ജയിലിലില്ല. ജാമ്യമെടുത്തു മുങ്ങിയ പലരും ഇപ്പോഴും സിനിമാ മോഷണം തുടരുന്നു. പലരും വിദേശരാജ്യങ്ങളിലെ സിനിമാ മോഷണലോബിയുമായി ബന്ധമുള്ളവർ. ഒരിക്കൽ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞാൽ അവർ പൂർണ സ്വതന്ത്രരാകുകയാണ്. മറ്റു കേസുകളിലെ പ്രതികളേപ്പോലെ ഈ കേസിലെ പ്രതികളെ നിരീക്ഷിക്കാാന്നും സംവിധാനമില്ല. സിനിമാ മോഷണം തടയാൻ രൂപീകരിച്ച സെൽ എന്നാണ് പേരെങ്കിലും മോഷണം നടന്നതിനുശേഷം കണ്ടുപിടിക്കലാണ് തങ്ങളുടെ പണിയെന്ന് ചില ഉദ്യോഗസ്ഥർ പറയുന്നു.
മോഷണം മുൻകൂർ കണ്ടെത്തി തടയാനുള്ള ഒരു നിയമസംവിധാനം ഇല്ലാത്തതും സെൻസർ ബോർഡിൽ ആന്റിപൈറസി സെൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താത്തതിലും ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്. സമ്പൂർണമായി സ്വകാര്യമേഖലയിലാണ് സിനിമ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ആന്റിപൈറസി സെല്ലിനു കൂടുതൽ നിയന്ത്രണങ്ങളും നിബന്ധനകളും ഏർപ്പെടുത്താൻ സാധിക്കില്ല. ഇന്ത്യയിൽ ഒരിടത്തും സിനിമാ മോഷണക്കുറ്റത്തിനു പിടിക്കപ്പെട്ടിട്ടുള്ള പ്രതികൾക്ക് കഠിനമായ ശിക്ഷ ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ പ്രവണത വർദ്ധിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സംസ്ഥാനതലത്തിലെങ്കിലും കർശനമായ ശിക്ഷ ലഭിക്കത്തക്ക രീതിയിൽ നിയമനിർമ്മാണം കൊണ്ടുവരണമെന്നും വകുപ്പിന് കൂടുതൽ സംവിധാനങ്ങൾ നൽകി വിപുലീകരിക്കണമെന്നുമുള്ള ആവശ്യങ്ങളൊന്നും അംഗീകരിക്കാത്തതിലും ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്. ഇതിനൊപ്പം ഉന്നതർ കുടുങ്ങുമെന്നാകുമ്പോഴുള്ള ഇടപെടലുകൾ. പ്രേമം കേസിൽ സിനിമാ മേഖലയിലെ ഉന്നതർ തന്നെ കുടുങ്ങുമെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണത്തിന് ഒടുവിൽ പിടിയിലായത് സെൻസർ ബോർഡിലെ മൂന്ന് താൽകാലിക ജീവനക്കാരും അവരുടെ കൂട്ടുകാരനും