സിഡ്‌നി: ഹെൽത്ത് കെയർ ഇൻഷ്വറൻസ് പ്രീമിയത്തിൽ വന്ന വൻ വർധനയെ തുടർന്ന് നാലിൽ ഒരാൾ എന്ന നിലയിൽ തങ്ങളുടെ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് ഉപേക്ഷിക്കാൻ തീരുമാനിച്ചതായി സർവേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർധനയാണ് ഉപയോക്താക്കൾക്ക് നേരിടേണ്ടി വന്നത്. ഇത് ആറിൽ ഒരാൾ എന്ന നിലയിൽ ഉപയോക്താക്കളെ ഏറെ അസ്വസ്ഥരാക്കിയെന്നും പത്തിൽ ഒരാൾ എന്ന തോതിൽ നിലവിലുള്ള  ഇൻഷ്വറൻസ് മാറ്റിയെടുത്തുവെന്നും ഹെൽത്ത് ഫണ്ട് ബ്രോക്കർ ഐ സെലക്ട് നടത്തിയ സർവേയിൽ തെളിയുന്നു.

അടുത്ത ഏപ്രിൽ മാസത്തിൽ പ്രീമിയത്തിൽ ഇനിയൊരു വർധനയുണ്ടെന്നത് ഉപയോക്താക്കൾക്ക് മറ്റൊരു ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പ്രീമിയം വർധനച്ചിലൂടെ വർഷത്തിൽ ശരാശരി 185 ഡോളറിന്റെ അധികച്ചെലവാണ് ഉണ്ടായതെന്നാണ് ഐ സെലക്ട് വ്യക്തമാക്കുന്നു.

ഹെൽത്ത് ഇൻഷ്വറൻസുകളുടെ പ്രീമിയത്തിൽ അടിക്കടി വർധനയുണ്ടാകുന്നത് ഹെൽത്ത് കവറിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാൻ ഓസ്‌ട്രേലിയക്കാർക്കിടയിൽ അവസരമുണ്ടാകുന്നുണ്ട്. സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസുള്ള 28 ശതമാനം പേരും തങ്ങളുടെ പ്രൈവറ്റ് ഹെൽത്ത് ഇൻഷ്വറൻസ് റദ്ദാക്കാൻ കഴിഞ്ഞ 12 മാസത്തിനുള്ളിൽ ആലോചിച്ചിരുന്നതായും ഐ സെലക്ട് സർവേ വെളിപ്പെടുത്തുന്നു. ഇതിന് നിരവധികാരണങ്ങളുണ്ടെങ്കിലും 65 ശതമാനം പേരുംഇത് റദ്ദാക്കുന്നത് പണപരമായ കാരണങ്ങളാലാണെന്നുസർവേയിലൂടെ തെളിഞ്ഞിട്ടുണ്ട്.യുവജനങ്ങളായ ഓസ്‌ട്രേലിയക്കാരിൽ 70 ശതമാനം പേരും

സ്വകാര്യ പ്രൊവൈഡർമാരുമായാണ് ഇൻഷുറൻസ് നിർവഹിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ഇതിനെക്കുറിച്ച് പുനപരിശോധിക്കാൻ തയ്യാറെടുക്കുകയാണ്. ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന ശതമാനമാണിവരുടേത്.