- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
36 വർഷം മുമ്പ് അമ്മാവനെ കൊന്ന് അധികാരത്തിൽ എത്തി; ശത്രുക്കളെ കൊന്ന് അവയവങ്ങൾ ഭക്ഷിക്കുന്നത് ഇഷ്ടം; ലോകം ഒരുപാട് മാറിയിട്ടും ഏകാധിപതികൾ വാഴുന്ന രാജ്യങ്ങൾ ഏറെയെന്ന് തെളിയിച്ച് ഇക്വാട്ടോറിയൽ ഗ്യുനിയാസ്
ഇന്ന് ലോകം ഏറെ പുരോഗതി പ്രാപിച്ചുവെന്നും ഏകാധിപതികളുടെ കാലം കഴിഞ്ഞുവെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. എന്നാൽ സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ഇക്വാട്ടോറിയൽ ഗ്യുനിയാസിലെ തിയോഡോറോ ഒബിയാൻഗ് ഗ്യൂമ എംബാസോഗോയുടെ പേര് കേട്ടാൽ ഇത്തരക്കാർക്ക് പിന്നെ ഒന്നും പറയാനുണ്ടാവില്ല. തന്റെ ശത്രുക്കളുടെ അവയവങ്ങൾ ജീവനോടെ തിന്നുന്ന ഏകാധിപതിയാണിദ്ദേഹമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു പക്ഷേ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കാലം അടക്കി വാണ് കൊണ്ടിരിക്കുന്ന ഏകാധിപതിയുമാണിദ്ദേഹം. 36 വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മാവനെ കൊന്ന് അധികാരത്തിലെത്തിയ ഈ ഏകാധിപതി ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 93.7 ശതമാനം വോട്ടുകൾ നേടി വീണ്ടും സ്ഥാനത്ത് തുടരുന്ന കാഴ്ചയാണുള്ളത്. കർക്കശമായ ഉരുക്ക് മുഷ്ടിയോടെ അതിക്രൂരമായി തന്റെ രാജ്യത്തെ ഇത്രയും കാലമായി അടക്കി വാണിട്ടും ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുവെന്നത് അതിശയകരമാണ്.ലോകം ഏറെ മാറിയിട്ടും ഏകാധിപതികൾ വാഴുന്ന രാജ്യങ്ങൾ ഏറെയെന്ന് തെളിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇക്വാട്ടോറിയൽ ഗ്യുനിയാസ്. ദശാബ്
ഇന്ന് ലോകം ഏറെ പുരോഗതി പ്രാപിച്ചുവെന്നും ഏകാധിപതികളുടെ കാലം കഴിഞ്ഞുവെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. എന്നാൽ സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ഇക്വാട്ടോറിയൽ ഗ്യുനിയാസിലെ തിയോഡോറോ ഒബിയാൻഗ് ഗ്യൂമ എംബാസോഗോയുടെ പേര് കേട്ടാൽ ഇത്തരക്കാർക്ക് പിന്നെ ഒന്നും പറയാനുണ്ടാവില്ല. തന്റെ ശത്രുക്കളുടെ അവയവങ്ങൾ ജീവനോടെ തിന്നുന്ന ഏകാധിപതിയാണിദ്ദേഹമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു പക്ഷേ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കാലം അടക്കി വാണ് കൊണ്ടിരിക്കുന്ന ഏകാധിപതിയുമാണിദ്ദേഹം. 36 വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മാവനെ കൊന്ന് അധികാരത്തിലെത്തിയ ഈ ഏകാധിപതി ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 93.7 ശതമാനം വോട്ടുകൾ നേടി വീണ്ടും സ്ഥാനത്ത് തുടരുന്ന കാഴ്ചയാണുള്ളത്. കർക്കശമായ ഉരുക്ക് മുഷ്ടിയോടെ അതിക്രൂരമായി തന്റെ രാജ്യത്തെ ഇത്രയും കാലമായി അടക്കി വാണിട്ടും ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുവെന്നത് അതിശയകരമാണ്.ലോകം ഏറെ മാറിയിട്ടും ഏകാധിപതികൾ വാഴുന്ന രാജ്യങ്ങൾ ഏറെയെന്ന് തെളിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇക്വാട്ടോറിയൽ ഗ്യുനിയാസ്.
ദശാബ്ദങ്ങൾക്ക് മുമ്പ് അമ്മാവനെ സ്ഥാനഭ്രഷ്ടനാക്കിയ തിയോഡോറോ അദ്ദേഹത്തെ നിർദയം വെടി വച്ച് കൊല്ലിക്കുകയായിരുന്നു. എന്നാൽ കത്തോലിക്കാ ചർച്ചിനെ പോലും നിരോധിച്ചിരുന്ന തന്റെ അമ്മാവനേക്കാൾ അൽപം അയവുള്ള ആളായിരുന്നു ഇദ്ദേഹം. എന്നാൽ ചർച്ചിനെ പൂർണമായും തന്റെ നിയന്ത്രണത്തിന് കീഴിൽ മാത്രമേ പ്രവർത്തിക്കാൻ ഇദ്ദേഹം അധികാരം നൽകിയിരുന്നുള്ളൂ. ദശാബ്ദങ്ങളിലെ തന്റെ ഏകാധിപത്യ ഭരണകാലത്തിനിടെ വൻ സമ്പത്താണ് ഇദ്ദേഹം കൈപ്പിടിയിലാക്കി സുഖിച്ച് വാഴുന്നത്. എന്നാൽ രാജ്യത്തെ ഭൂരിഭാഗം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നത്.ഇവിടുത്തെ മഹാഭൂരിപക്ഷത്തിനും അടിസ്ഥാന വിദ്യാഭ്യാസമോ ചികിത്സയോ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
സമീപ വർഷങ്ങൽലായി സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങൾക്കിടയിൽ എണ്ണയുൽപാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇക്വാട്ടോറിയൽ ഗ്യുനിയാസ്. എന്നാൽ ഇതിലൂടെ ലഭിക്കുന്ന ധനം ഇവിടുത്തുകാർക്കിടയിൽ പങ്ക് വയ്ക്കപ്പെടുന്നില്ലെന്നതാണ് ഇവിടുത്തെ ദാരിദ്ര്യത്തിന് കാരണം. ഇദ്ദേഹം നരഭോജിയാണെന്നാണ് എതിരാളികൾ ഉയർത്തുന്ന പ്രധാന ആരോപണം. തിയോഡോറോ തന്റെ പൊളിറ്റിക്കൽ കമ്മീഷണറുടെ വൃഷണവും തലച്ചോറും പച്ചയ്ക്ക് ഭക്ഷിച്ച ക്രൂരനാണെന്നും തുടർന്ന് അവയില്ലാതെയാണ് കമ്മീഷണറുടെ മൃതദേഹം അടക്കം ചെയ്തിരുന്നതെന്നും തിയോഡോറോയുടെ ഒരു എതിരാളിയായ സെവെറോ മോട്ടോ ആരോപിക്കുന്നു.
എന്നാൽ പ്രസിഡന്റ് ദൈവവുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ദൈവസമാനനായ വ്യക്തിയാണെന്നാണ് തിയോഡോറോയുടെ അടുത്ത അനുയായി സ്റ്റേറ്റ് റേഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാൽ അദ്ദേഹത്തിന് ആരെയും അനുവാദമില്ലാതെ വധിക്കാൻ അധികാരമുണ്ടെന്നും അനുയായി അവകാശപ്പെടുന്നു. ദൈവവുമായി സ്ഥിരമായി ബന്ധം പുലർത്തുന്നതിലൂടെയാണ് അദ്ദേഹത്തിന് ഇതിനുള്ള ശക്തി ലഭിക്കുന്നതെന്നും അനുയായി പറയുന്നു. തിയോഡോറോയുടെ ധൂർത്ത പുത്രനാണ് തിയോഡോറിൻ ഒബിയാൻഗ്. ഇയാൾ രാജ്യത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്താണിരിക്കുന്നത്. പൊതു മുതൽ ധൂർത്തടിച്ച് തന്റെ ആഡംബരജീവിതത്തിന് വേണ്ടി ഉപയോഗിക്കുന്നതിന്റെ പേരിൽ കുപ്രസിദ്ധനാണിദ്ദേഹം. ഇത്തരത്തിൽ പ്രൈവറ്റ് ജെറ്റുകൾ മുതൽ മുൻ പോപ്പ് സ്റ്റാർ മൈക്കൽ ജാക്സന്റെ പ്രോപ്പർട്ടിയാ വൈറ്റ് ഗ്ലോവ് വരെ ഇദ്ദേഹം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ധൂർത്തിന്റെ കാര്യത്തിൽ അച്ഛൻ തിയോഡോറോയും ഒട്ടും മോശക്കാരനല്ല. ഫ്രാൻസിൽ നിരവധി ആഡംബര വീടുകളും കാറുകളും ഇദ്ദേഹം കണക്കില്ലാതെ വാങ്ങിക്കൂട്ടിയെന്ന ആരോപണം ശക്തമാണ്.