ന്യൂഡൽഹി:  രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതു സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനു വേണ്ടി പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നു .ജൂൺ പതിനാലിനാണ് യോഗം ചേരുക. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി യോഗത്തിനു നേതൃത്വം നൽകും.

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം.ജൂലൈ 24-നാണ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുക.

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, ആർ.ജെ.ഡി. അധ്യക്ഷൻ ലാലുപ്രസാദ് യാദവ്, ജെ.ഡിയു നേതാവ് ശരത് യാദവ്, സി.പി.എം നേതാവ് സീതാറം യെച്ചൂരി, സമാജ്വാദി നേതാവ് ഗോപാൽ യാദവ്, ബിഎസ്‌പി സതീഷ് ചന്ദ്ര മിശ്ര, ഡിഎംകെ നേതാവ് ആർ.എസ് ഭാരതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.