- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; എൻ ഡി എ സ്ഥാനാർത്ഥിയിൽ ധാരണയായതായി സൂചന; 23ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും
ന്യൂഡൽഹി : എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി സൂചന. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ഈ മാസം 23ന് നോമിനേഷൻ സമർപ്പിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് എൻ ഐ എ റിപ്പോർട്ട്.രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 28 ആണെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി 25നു അമേരിക്കൻ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുൻപു നാമനിർദേശ പത്രികകൾ തയാറാക്കേണ്ടതുണ്ട്. അതിനാൽ 23നു തന്നെ എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് നീക്കം. ഇതിനു മുന്നോടിയായി സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി പാർട്ടി നിയോഗിച്ചിട്ടുള്ള സമിതി പ്രതിപക്ഷ നേതാക്കളുമായും എൻഡിഎ സഖ്യകക്ഷി നേതാക്കളുമായും ചർച്ച നടത്തും. രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിനു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നേരത്തെ തന്നെ ബിജെപി തയ്യാറാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാകും ചർച്ചകൾ. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, താവർ
ന്യൂഡൽഹി : എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി സൂചന. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ഈ മാസം 23ന് നോമിനേഷൻ സമർപ്പിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് എൻ ഐ എ റിപ്പോർട്ട്.രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 28 ആണെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി 25നു അമേരിക്കൻ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുൻപു നാമനിർദേശ പത്രികകൾ തയാറാക്കേണ്ടതുണ്ട്. അതിനാൽ 23നു തന്നെ എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് നീക്കം. ഇതിനു മുന്നോടിയായി സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി പാർട്ടി നിയോഗിച്ചിട്ടുള്ള സമിതി പ്രതിപക്ഷ നേതാക്കളുമായും എൻഡിഎ സഖ്യകക്ഷി നേതാക്കളുമായും ചർച്ച നടത്തും.
രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിനു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നേരത്തെ തന്നെ ബിജെപി തയ്യാറാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാകും ചർച്ചകൾ. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, താവർ ചന്ദ് ഗെലോട്ട്, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഗവർണർമാരായ ദ്രൗപതി മുർമു, നജ്മ ഹെപ്ത്തുല്ല, പി.സദാശിവം എന്നിവരുടെ പേരുകളാണു ചുരുക്കപ്പട്ടികയിലെന്നാണു വിവരം. മറ്റു കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായ ശേഷം ബിജെപി കേന്ദ്ര പാർലമെന്ററി ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ജൂലൈ 17നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി ഈ മാസം 28 ആണ്. വോട്ടെണ്ണൽ ജൂലൈ 20നു നടക്കും.
അതേസമയം, രാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കാനും പ്രതിപക്ഷ നിരയിലുള്ള കക്ഷികളിൽ ചിലരെ അടർത്തിയെടുക്കാനും ബിജെപി നീക്കം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൽസരം ഒഴിവാക്കണമെന്ന നിലപാടുള്ള കക്ഷികളെയാണു ബിജെപി സമീപിക്കുന്നത്. ചില പ്രതിപക്ഷ കക്ഷികളുടെ എംപിമാരെയും എംഎൽഎമാരെയും ബിജെപി നേരിട്ടു സമീപിച്ചതായാണ് വിവരം.