- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം; തീരുമാനം പിന്നീടെന്ന് ശിവസേന; ആർ എസ് എസ് അജൻഡയെന്ന് സി പി എം
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം. പ്രഖ്യാപിച്ച ശേഷമാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വത്തെപ്പറ്റി അറിയിച്ചതെന്നു കോൺഗ്രസ് പ്രതികരിച്ചു. കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം ആർഎസ്എസ് അജൻഡയാണെന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ബിജെപി തീരുമാനം ഏകപക്ഷീയമാണെന്നും ഘടകക്ഷികളോട് ആലോചിക്കാതെയെടുത്ത തീരുമാനമാണിതെന്നും നിലപാട് പിന്നീട് അറിയിക്കുമെന്നും ശിവസേന പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം അദ്ഭുതപ്പെടുത്തി എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗമാണു രാംനാഥിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി മോദി സോണിയ ഗാന്ധിയുമായും മന്മോഹൻ സിങ്ങുമായും ചർച്ച നടത്തിയിരുന്നുവെന്നും പാർട്ടിയിൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് അവർ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം. പ്രഖ്യാപിച്ച ശേഷമാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വത്തെപ്പറ്റി അറിയിച്ചതെന്നു കോൺഗ്രസ് പ്രതികരിച്ചു. കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം ആർഎസ്എസ് അജൻഡയാണെന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ബിജെപി തീരുമാനം ഏകപക്ഷീയമാണെന്നും ഘടകക്ഷികളോട് ആലോചിക്കാതെയെടുത്ത തീരുമാനമാണിതെന്നും നിലപാട് പിന്നീട് അറിയിക്കുമെന്നും ശിവസേന പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം അദ്ഭുതപ്പെടുത്തി എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗമാണു രാംനാഥിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി മോദി സോണിയ ഗാന്ധിയുമായും മന്മോഹൻ സിങ്ങുമായും ചർച്ച നടത്തിയിരുന്നുവെന്നും പാർട്ടിയിൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് അവർ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു.