- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; പ്രണബ് മുഖർജിയുടെ പിൻഗാമി മീരാകുമാറാണോ രാംനാഥ് കോവിന്ദാണോ എന്ന് 20-ന് അറിയാം; അവസാന മണിക്കൂറിൽ കൂട്ടിക്കിഴിക്കലുമായി മുന്നണികൾ
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിക്കായി അവസാന മണിക്കൂറുകളിൽ ഭരണപക്ഷവും പ്രതിപക്ഷവും കൂട്ടിക്കിഴിക്കലുകളിലാണ്. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് വിജയം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെയാണ് മീരാ കുമാറിനെ പ്രതിപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. 20-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ രാഷ്ട്രഷപതിയെ പ്രഖ്യാപിക്കും. അണ്ണാ ഡി.എം.കെ. ടി.ഡി.പി, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും രാംനാഥ് കോവിന്ദിനാണ്. പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ചേർന്ന ഇലക്ട്രൽ കോളേജ് അംഗങ്ങൾക്കാണ് വോട്ടവകാശം. ഇതിൽ 776 എംപിമാരും 4,120 എംഎൽഎമാരും ഉൾപ്പെടും. നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടില്ല. രാജ്യ തലസ്ഥാനത്ത് പാർലമെന്റിലും സംസ്ഥാന തലസ്ഥാനങ്ങളിൽ നിയമസഭകളിലും പോളിങ് ബൂത്തുകൾ തയ്യാറാക്കും. പാർലമെന്റിന്റെ മഴക്കാല സമ്മേളനവും നാളെയാണ് തുടങ്ങുന്നത്. അന്തരിച്ച അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ഇരു സഭകളും പിരിയുന്നതിനാൽ അംഗങ്ങൾക്ക് വോട്ടു ചെയ്യാൻ സാവകാശമുണ
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിക്കായി അവസാന മണിക്കൂറുകളിൽ ഭരണപക്ഷവും പ്രതിപക്ഷവും കൂട്ടിക്കിഴിക്കലുകളിലാണ്. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് വിജയം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെയാണ് മീരാ കുമാറിനെ പ്രതിപക്ഷം രംഗത്തിറക്കിയിരിക്കുന്നത്.
20-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ രാഷ്ട്രഷപതിയെ പ്രഖ്യാപിക്കും. അണ്ണാ ഡി.എം.കെ. ടി.ഡി.പി, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും രാംനാഥ് കോവിന്ദിനാണ്. പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ചേർന്ന ഇലക്ട്രൽ കോളേജ് അംഗങ്ങൾക്കാണ് വോട്ടവകാശം. ഇതിൽ 776 എംപിമാരും 4,120 എംഎൽഎമാരും ഉൾപ്പെടും. നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടില്ല.
രാജ്യ തലസ്ഥാനത്ത് പാർലമെന്റിലും സംസ്ഥാന തലസ്ഥാനങ്ങളിൽ നിയമസഭകളിലും പോളിങ് ബൂത്തുകൾ തയ്യാറാക്കും. പാർലമെന്റിന്റെ മഴക്കാല സമ്മേളനവും നാളെയാണ് തുടങ്ങുന്നത്. അന്തരിച്ച അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ഇരു സഭകളും പിരിയുന്നതിനാൽ അംഗങ്ങൾക്ക് വോട്ടു ചെയ്യാൻ സാവകാശമുണ്ട്. ലോക്‌സഭാ അംഗങ്ങളായി തടരുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ എന്നിവർ പാർലമെന്റിൽ വോട്ടു ചെയ്യും. .
വോട്ടെടുപ്പിന് മുന്നോടിയായി യോഗങ്ങളുടെ നീണ്ട നിരയാണ് ഇന്ന് പാർലമെന്റ് മന്ദിരത്തിൽ. സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും. എന്നാൽ ഇതിൽ നിന്ന് വിട്ടു നിൽക്കുമെന്ന് തൃണമുൽ കോൺഗ്രസ് അറിയിച്ചു. അതേസമയം സ്ഥാനാർത്ഥി മീരാ കുമാറും ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ഗോപാൽകൃഷ്ണ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളിലെ 18 എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
സർവകക്ഷി യോഗത്തിന് മുമ്പായി ബിജെപിയും, കോൺഗ്രസും അവരവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥികളുമായി യോഗം ചേരും. പിന്നാലെ പാർലമെന്റ് ലൈബ്രററി മന്ദിരത്തിൽ വൈകുന്നേരം മൂന്നിന് ബിജെപി പാർലമെന്ററി പാർട്ടി നിർവാഹക സമിതി യോഗം ചേരുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും ഒത്തുചേരുന്നുണ്ട്.



